ഒടിച്ചുകുത്തി നാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കായ്ക്കുള്ളിൽ വിത്തുകൾ ഇല്ലാത്തതും പേരു സൂചിപ്പിക്കുമ്പോലെതന്നെ കമ്പുകൾ മുറിച്ചുനട്ട് വംശവർദ്ധന നടത്താൻ കഴിയുന്നതുമായ ഒരു തരം നാരകമാണ് ഒടിച്ചുകുത്തി നാരകം (ശാസ്ത്രീയനാമം: Citrus limon (L.) Burm. f.). [1] ഒടിച്ചുകുത്തി നാരകം (ശാസ്ത്രീയനാമം: Citrus medica),(ശാസ്ത്രീയനാമം: Citrus aurantium L.) എന്നിവയുടെ സങ്കരയിനമാണ്.[2] കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഈ ഇനം നാരകം ജലാംശം കൂടുതലുള്ളയിടങ്ങളിൽ നല്ലതായി വളരുന്നു. നിലത്ത് പടർന്ന് വളരുന്ന ഒടിച്ചുകുത്തി നാരകത്തിന് മറ്റിനം നാരകങ്ങളെപ്പോലെ കൊമ്പുകളിൽ മുള്ളുകൾ ഉണ്ട്.

സാധാരണഗതിയിൽ ചെറു കൊമ്പുകളും വേരും മുറിച്ചനട്ടാണിവയുടെ വംശവർദ്ധന നടത്തുന്നത്. അടുക്കള, കിണർ,ഓട എന്നിവയുടെ സമീപം ജലവും മറ്റ് ജൈവ അവശിഷ്ടങ്ങളും എപ്പോഴും ലഭിക്കുമെന്നതിനാൽ ഇവിടങ്ങളിൽ വളരുന്ന നാരകങ്ങളിൽ കാലഭേദമന്യേ എക്കാലവും നാരങ്ങകൾ ഉണ്ടാവാറുണ്ട്.

നാരങ്ങയുടെ തോടീന് ചെറിയ കയ്പുണ്ടെങ്കിലും നാരങ്ങനീരിന് പുളിരസമാണ്. നാരങ്ങാവെള്ളം, അച്ചാർ,‍ നാരങ്ങക്കറി എന്നിവ ഉണ്ടാക്കുന്നതിനും ഒടിച്ചുകുത്തിനാരങ്ങ ഉപയോഗിക്കുന്നു.

ആദ്യം പച്ചനിറത്തിൽ കാണപ്പെടുന്ന നാരങ്ങകൾ വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറമാകും. തോടിനും അല്ലിക്കും ഇടയിൽ വെളുത്ത് ഒരു ആവരണമുണ്ട്. തോട് കയ്ക്കുമെന്നതിനാൽ നാരങ്ങക്കറി ഉണ്ടാക്കുന്നതിന് തോട് ചെത്തിക്കളയേണ്ടതാണ്. മീൻ വെട്ടിക്കഴുകുമ്പോൾ ഒടിച്ചുകുത്തി നാരങ്ങ മുറിച്ചിടുന്നത് മീനിന്റെ ഉളുമ്പ് മാറുന്നതിന് സഹായകമാണ്.

ചെറുനാരങ്ങ പിഴിയുന്നതിൽ നിന്നും വ്യത്യസ്തമായി രണ്ടായി മുറിച്ച ഒടിച്ചുകുത്തിനാരങ്ങക്കുള്ളീൽ സ്പൂൺ കടത്തി കറക്കി നീരെടുക്കുന്നത് എളുപ്പവും കയ്പ്പ് ഒഴിവാക്കാൻ നല്ലതുമാണ്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Citrus limon (L.) Burm. f." indiabiodiversity.org. Retrieved 25 September 2021.
  2. "Citrus limon (Lemon) Phenomenon—A Review of the Chemistry, Pharmacological Properties, Applications in the Modern Pharmaceutical, Food, and Cosmetics Industries, and Biotechnological Studies". Plants. 17 January 2020. Retrieved 1 October 2021.
"https://ml.wikipedia.org/w/index.php?title=ഒടിച്ചുകുത്തി_നാരകം&oldid=3674529" എന്ന താളിൽനിന്ന് ശേഖരിച്ചത്