കടമറ്റം പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരണ്ടു പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വി.ജോർജ്ജിന്റെ പേരിലുള്ള സുറിയാനി ഓർത്തഡോക്സ് പള്ളിയാണു കടമറ്റം പള്ളി എന്നറിയപ്പെടുന്നത്.[1] മാർ സബോർ ആൺ ഈ പള്ളി സ്ഥാപിച്ചത് എന്ന് നിരണം ഗ്രന്ഥവരികളിൽ പ്രസ്താവിക്കുന്നു. യാക്കോബായ, ഒർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ ശ്രമങ്ങൾക്ക് ശേഷം 2006-ൽ വീണ്ടും വിശ്വാസികൾക്കായി തുറന്നു.
[തിരുത്തുക] ചരിത്രം
പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകൾ ഇല്ല. 4-10 നൂറ്റാണ്ടുകളിലാണെന്ന് ഊഹിക്കപ്പെടുന്നു. എങ്കിലും നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 നു ശേഷമാൺ ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം.