എം. കെ. കൃഷ്ണ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രമുഖ ഇന്ത്യൻ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായിരുന്നു എം. കെ. കൃഷ്ണ മേനോൻ. ഗർഭാവസ്ഥയിലെ എക്ലാമ്പ്സിയ എന്ന അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സ ആദ്യമായി അവതരിപ്പിച്ചവരിൽ ഒരാളാണ് കൃഷ്ണ മേനോൻ. എക്ലാമ്പ്സിയ മാനേജ്മെന്റിന്റെ ജനപ്രിയ മോഡ് ആയിരുന്നു അദ്ദേഹത്തിന്റെ ലൈറ്റിക് കോക്ടെയ്ൽ, ആ രീതി പിന്നീട് കൂടുതൽ മികവാർന്ന രീതിയാൽ മാറ്റപ്പെട്ടു. [1] നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പത്മശ്രീ അവാർഡിന് അർഹനായി. [2]

അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗം പ്രൊഫസറും മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, ഗവണ്മെന്റ് ഹോസ്പിറ്റൽ ഫോർ വിമൻ ആന്റ് ചിൽഡ്രൻ-ന്റെ ഡിറക്ടറും ആയിരുന്നു. ആ സമയത്ത് 1960 മെയ് 30 -ന് അദ്ദേഹം ലണ്ടനിലെ യൂനിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിൽ ചെന്ന് എക്ലാമ്പ്സിയ ചികിൽസയുടെ പരിണാമത്തെപ്പറ്റി ഒരു ലക്ചർ നടത്തിയിരുന്നു.[3]

അവലംബം[തിരുത്തുക]

  1. WORLD HEALTH ORGANIZATION TECHNICAL REPORT SERIES N0. 302, NUTRITION IN PREGNANCY AND LACTATION, Report of a WHO Expert Committee, 1065 Archived 2011-07-09 at the Wayback Machine.
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2013. Archived from the original (PDF) on November 15, 2014. Retrieved August 20, 2016.
  3. http://apps.who.int/iris/bitstream/handle/10665/38431/WHO_TRS_302.pdf;jsessionid=20F8731E69AFE1D0CAB848F4A05E0049?sequence=1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._കെ._കൃഷ്ണ_മേനോൻ&oldid=3568829" എന്ന താളിൽനിന്ന് ശേഖരിച്ചത്