ഉല്‍കൃഷ്ടവാതകങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ മൂലകങ്ങളെയാണ് ഉല്‍കൃഷ്ടവാതകങ്ങള്‍ (noble gases)എന്നു വിളിക്കുന്നത്. ഇവയെ അലസവാതകങ്ങള്‍ എന്നും വിശിഷ്ടവാതകങ്ങള്‍ എന്നും വിളിക്കാറുണ്ട്. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത. ആറ്റോമിക ഭാരത്തിന്റെ ക്രമത്തില്‍ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍, ക്രിപ്റ്റോണ്‍‍, ക്സെനോണ്‍, റഡോണ്‍ എന്നിവയാണ് ഉല്‍കൃഷ്ടവാതകങ്ങള്‍.

[തിരുത്തുക] സംയുക്തങ്ങള്‍

ഈ മൂലകങ്ങളിലെ ബാഹ്യതമ ഇലക്ട്രോണ്‍ അറ സമ്പൂര്‍ണ്ണമായതിനാല്‍ മറ്റു മൂലകങ്ങളുമായോ സംയുക്തങ്ങളുമായോ ഉള്ള പ്രതിപ്രവര്‍ത്തനം തന്നെ അസാധ്യമാണെന്നായിരുന്നു ആദ്യകാല വിലയിരുത്തല്‍. എന്നാല്‍ ഇത് ശരിയല്ലെന്ന് തെളിയിക്കപ്പെട്ടു. 1962 ല്‍ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ നീല്‍ ബാര്‍ലെറ്റ് കാനഡയില്‍ വച്ച്, സെനൊണിന്റെ ഒരു സങ്കീര്‍ണ്ണ സംയുക്തം ഉണ്ടാക്കുന്നതില്‍ വിജയം വരിച്ചു. പിന്നീട് അമേരിക്കയിലെ ഇല്ലിനോയ്സിലെ ആര്‍ഗണ്‍ നാഷണല്‍ ലബോറട്ടറിയില്‍ സെനൊണിന്റേയും ഫ്ലൂറിന്റേയും ലഘുസംയുക്തമായ സെനൊണ്‍ ടെട്രാഫ്ലൂറൈഡ് നിര്‍മ്മിച്ചു. തുടര്‍ന്ന് അവര്‍തന്നെ റഡോണിന്റേയും സെനൊണിന്റേയും സംയുക്തങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഫ്ലൂറിനുമായി സെനൊണും റഡോണും താരതമ്യേന എളുപ്പത്തില്‍ പ്രവര്‍ത്തിക്കുമെങ്കിലും, ക്രിപ്റ്റോണിന്റെ സംയുക്തങ്ങളുടെ നിര്‍മ്മാ‍ണം താരതമ്യേന ബുദ്ധിമുട്ടേറിയതാണ്.

ഹെല്‍‌സിങ്കി യൂണിവേര്‍സിറ്റിയിലെ ശാസ്ത്രകാരന്മാര്‍ ഓക്സീകരണനില '0' ആയ, 40 കെല്‍വിനു താഴെ മാത്രം സ്ഥിരതയുള്ള, സെനൊണിന്റേയും ക്രിപ്റ്റോണിന്റെയും നിരവധി സംയുക്തങ്ങള്‍ നിര്‍മ്മിച്ചു. അവയുടെ സാമാന്യ തന്മാത്രാവാക്യം HNgY ആണ്. Ng= ഉല്‍കൃഷ്ടവാതകം, Y= ഇലക്ട്രോനെഗറ്റീവ് ലിഗാന്‍ഡ് (F, OH, CN, CCH, Cl തുടങ്ങിയവ). അപ്രകാരം അവര്‍ ആദ്യത്തെ ആര്‍ഗോണ്‍ സംയുക്തമായ ആര്‍ഗോണ്‍ ഫ്ലൂറോഹൈഡ്രൈഡ് (HArF) 2000മാണ്ടില്‍ നിര്‍മ്മിച്ചെടുത്തു. ഇത് ആര്‍ഗോണിന്റെ ഇതുവരെ നിര്‍മ്മിക്കപ്പെട്ട ഏക സംയുക്തമാണ്. പക്ഷേ ആര്‍ഗോണിന്റെ കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍, സിലിക്കണ്‍, സള്‍ഫര്‍, സില്‍വര്‍ എന്നിവയുമായി സഹസംയോജക രാസബന്ധമുള്ള ചില സംയുക്തങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

സെനൊണിന്റേയോ റഡോണിന്റേയോ ഫ്ലൂറൈഡ് ഉണ്ടാക്കുന്നതിന് വേണ്ടുന്ന ഊര്‍ജ്ജം, ആണവ പ്രതിപ്രവര്‍ത്തനം തുടങ്ങുന്നതിനു വേണ്ടുന്നതിനേക്കാള്‍ അധികമാണ്. ഇതില്‍നിന്നുണ്ടാകുന്ന സംയുക്തങ്ങള്‍ നിലനില്‍ക്കുന്നതുമാണ്. സെനൊണിന്റെ ഓക്സൈഡുകളും ഫ്ലൂറൈഡുകളുകളും ശക്തമായ ഓക്സീകാരികളാണ് (oxidizing agents).

റഡോണ്‍ സംയുക്തങ്ങളുടെ ഉപയോഗങ്ങള്‍ പൊതുവേ കുറവാണ്. റഡോണ്‍ തന്നെ റേഡിയോ പ്രവര്‍ത്തനം ഉള്ള മൂലകമാണ്. അതിന്റെ അര്‍ദ്ധായുസ്സ് 3.82 ദിവസമാണ്.

ഉല്‍കൃഷ്ടമൂലകങ്ങളുടെ ക്രീയാശീലത ഇങ്ങനെയാണ്. Ne < He < Ar < Kr < Xe < Rn [1].

ഹീലിയം, നിയോണ്‍ എന്നീ മൂലകങ്ങളുടെ ഇലക്ട്രോണുകള്‍ അതിന്റെ അണുകേന്ദ്രത്തോട് വളരെ അടുത്തായതിനാല്‍ ഇവയുടെ സംയുക്തങ്ങള്‍ നിര്‍മ്മിക്കുക എന്നത് ഏറ്റവും പ്രയാസകരമാണ്. എന്നാല്‍ ഹീലിയത്തിന്റെ ഫ്ലൂറോഹൈഡ്രൈഡ് (HHeF) പോലുള്ള അപൂര്‍വം ചില സംയുക്തങ്ങള്‍ നിര്‍മ്മിക്കാമെന്നു ചില ഗവേഷണങ്ങള്‍ (Theoretical chemistry using ab initio calculations) സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ നിയോണിന്റെ ഒരു സംയുക്തവും ഇതുവരെ തത്വപരമായിപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

[തിരുത്തുക] ഉപയോഗങ്ങള്‍


ഉദ്ധരിച്ചതില്‍ പിഴവ്: <ref> tags exist, but no <references/> tag was found

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം