ഉപയോക്താവ്:Sugeesh/മാണിക്ക്യചെമ്പഴുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാണിക്യചെമ്പഴുക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
D. erecta
Binomial name
Duranta erecta

കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാന സസ്യമാണ്‌ മാണിക്യചെമ്പഴുക്ക (Golden Dewdrop). വെർബിനേസി (Verbenaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Duranta erecta എന്നാണ്‌.

വിവരണം[തിരുത്തുക]

മാണിക്യചെമ്പഴുക്ക കുറ്റിചെടിയായി വളരുന്ന ഒരു സസ്യമാണ്. ഏകദേശം 18 അടി(5.5 മീ.) ഉയരത്തിൽ വരെ വളർന്നു പന്തലിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയ ചെടികളിൽ ചെറിയ മുള്ളുകൾ കാണാറുണ്ട്. ചെറിയ ചെടികളിൽ സാധാരണ ഗതിയിൽ മുള്ളുകൾ കാണാറില്ല. ഇലകൾക്ക് ഇളം പച്ച നിറമാണുള്ളത്, ഇവയ്ക്ക് 3 ഇഞ്ച്(8 സെ.മി) നീളമുണ്ടാകാറുണ്ട്. പൂക്കൾ ഇളം നീല നിറത്തിലോ, വയലറ്റ് നിറത്തിലോ ആണ്‌ കാണാറുള്ളത്. വർഷത്തിൽ മുഴുവൻ സമയവും ഈ ചെടിയിൽ പൂക്കൾ കാണാറുണ്ട്. ചെടിയിലെ കായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കാഴ്ചയിൽ കായ്കൾക്ക് മഞ്ഞ നിറത്തിലുള്ള മുത്തുകളോട് സാമ്യമുണ്ട്. ഇതിന്റെ ഇലകളും കായ്കളും വിഷമാണ്, ഈ വിഷം കുട്ടികൾ, പട്ടി, പൂച്ച എന്നിവയെ കൊല്ലാൻ തക്ക വീര്യമുള്ളതാണ്‌. എന്നിരുന്നാലും കുയിലുകളും മറ്റും ഇതിന്റെ കായ് ഭക്ഷിക്കാറുണ്ട്.

ശാസ്ത്രീയമായ വർഗ്ഗീകരണം[തിരുത്തുക]