ഉപയോക്താവിന്റെ സംവാദം:Ashraf kpa poyiloor

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Ashraf kpa poyiloor !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 11:37, 21 ഡിസംബർ 2012 (UTC)[മറുപടി]

ഖാജ മുഇനുദ്ദീൻ ചിഷ്തി[തിരുത്തുക]

മലയാളം വിക്കിപീഡിയയിലേക്കു സ്വാഗതം. താങ്കൾ സൃഷ്ടിച്ച ഖാജ മുഇനുദ്ദീൻ ചിഷ്തി എന്ന ലേഖനം ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ലേഖനം വെബ്സൈറ്റിൽ നിന്നും പകർത്തിയതിനാൽ നീക്കം ചെയ്യുന്നു. ഇവിടെ എഴുതുന്ന സൃഷ്ടികൾ താങ്കളുടെ സ്വന്തം വാക്കിലുള്ളവ മാത്രമായിരിക്കണം. അല്ലാത്തവ പകർപ്പവകാശലംഘനം എന്ന കാരണത്താൽ അതിവേഗം നീക്കം ചെയ്യപ്പെടും. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. നല്ലൊരു വിക്കി അനുഭവം ആശസിക്കുന്നു.---റോജി പാലാ (സംവാദം) 06:49, 22 ഡിസംബർ 2012 (UTC)[മറുപടി]

പരീക്ഷണം[തിരുത്തുക]

Bpl എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --റോജി പാലാ (സംവാദം) 09:24, 22 ഡിസംബർ 2012 (UTC)[മറുപടി]

ലേഖനങ്ങൾ[തിരുത്തുക]

പ്രിയപ്പെട്ട അഷറഫ്,

മലയാളം വിക്കിപീഡിയയിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം. താങ്കളുടെ തിരുത്തലുകൾ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ. തുടർന്നും ലേഖനങ്ങളെഴുതൂ. പക്ഷെ, താങ്കൾ എഴുതിയ പല ലേഖനങ്ങളിലും അടിസ്ഥാന വിവരങ്ങൾ കൂടി ചേർത്തു കാണുന്നില്ലല്ലോ. ഉദാഹരണമായി ചമതക്കാട് എന്ന ലേഖനത്തിൽ ഒട്ടും തന്നെ വിവരങ്ങളില്ല. ഇങ്ങനെ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം ഉള്ള ലേഖനങ്ങളിൽ കൂടുതൽ വിവരങ്ങൾ കൂടെ ചേർക്കൂ. ഉദാഹരണത്തിനു കല്ലിക്കണ്ടി എന്ന ലേഖനത്തിൽ എനിക്കറിയാവുന്ന കല്ലിക്കണ്ടി കോളേജിനെക്കുറിച്ചുള്ള ഞാൻ വിവരങ്ങൾ ചേർത്തു. അതു പോലെ ഇനിയും വിവരങ്ങൾ ചേർക്കാം. ആ ഗ്രാമത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയ വിവരങ്ങൾ ചേർത്ത് താങ്കൾ എഴുതിയ ലേഖനങ്ങളെല്ലാം പരിപോഷിപ്പിക്കൂ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം താളിൽ ചോദിക്കാൻ മടിക്കല്ലേ. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --Anoop | അനൂപ് (സംവാദം) 07:45, 24 ഡിസംബർ 2012 (UTC)[മറുപടി]

പ്രിയപ്പെട്ട അഷറഫ്,

താങ്കൾ സൃഷ്ടിച്ച Andathodan എന്ന ലേഖനത്തിന്റെ ശ്രദ്ധേയത സംശയിക്കപ്പെട്ടിരിക്കുന്നു. വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ അവ വിക്കിപീഡിയയുടെ ശ്രദ്ധേയതാമാനദണ്ഡം അനുസരിക്കുന്നുവെന്ന് ഉറപുവരുത്താൻ ശ്രമിക്കുക. ശ്രദ്ധേയമല്ലാത്ത വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ നീക്കപ്പെടും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 07:59, 25 ഡിസംബർ 2012 (UTC)[മറുപടി]

ലേഖനത്തിൽ ഒപ്പുവയ്ക്കേണ്ട ആവശ്യമില്ല. സംവാദത്തിൽ മാത്രം ഒപ്പുവച്ചാൽ മതി. ലേഖനത്തിലെ ഒപ്പ് മുൻ പ്രാപനം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:51, 26 ഡിസംബർ 2012 (UTC)[മറുപടി]

സംവാദം താൾ കാണുക. താങ്കൾ എഴുതിയ ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പരിശോധിക്കാവുന്ന തെളിവുകളിലൂടെയേ ലേഖനത്തിന് ശ്രദ്ധേയതയുണ്ടോ എന്ന് കണ്ടെത്താനാവൂ. അണ്ടത്തോടൻ കുടുംബത്തിന് ശ്രദ്ധേയത നൽകുന്ന തരം അവലംബങ്ങളുണ്ടെങ്കിൽ വിക്കിപ്പീഡിയയുടെ രീതിയനുസരിച്ച് നൽകാൻ ശ്രമിക്കുക. ലേഖനത്തിന് ശ്രദ്ധേയത നൽകുന്ന അവലംബങ്ങൾ ലഭ്യമായില്ലെങ്കിൽ കുറച്ചുനാളത്തെ കാത്തിരിപ്പിനുശേഷം താൾ നീക്കം ചെയ്യുക എന്നതാണ് കീഴ്‌വഴക്കം. ലേഖനത്തിലെ എല്ലാ വെളിപ്പെടുത്തലുകൾക്കും അവലംബങ്ങൾ ആവശ്യമാണ്. താങ്കളുടെ വ്യക്തിപരമായ അറിവ് വിക്കിപ്പീഡിയയിൽ പകർത്തിയാൽ മറ്റു‌ള്ളവർക്ക് അത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുക സാദ്ധ്യമല്ലല്ലോ? അതിനാൽ അവലംബമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തുക.

എന്ന രീതിയിലുള്ള എഴുത്ത് പക്ഷപാതപരമായതാണ്. ഇത് വിജ്ഞാനകോശത്തിന് ചേരുന്നതല്ല. അതിനാൽ ആ ഭാഗം നീക്കം ചെയ്തിട്ടുണ്ട്. എഴുത്ത് പക്ഷപാതരഹിതമായും സന്തുലിതമായ കാഴ്ച്ചപ്പാടോടുകൂടിയതായും നിലനിർത്താൻ ശ്രമിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 00:17, 29 ഡിസംബർ 2012 (UTC)[മറുപടി]

അണ്ടത്തോടൻ കുടുംബം[തിരുത്തുക]

അണ്ടത്തോടൻ കുടുംബം എന്ന ലേഖനം ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അഭിപ്രായം അറിയിക്കുക.--റോജി പാലാ (സംവാദം) 12:37, 3 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Ashraf kpa poyiloor

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:03, 16 നവംബർ 2013 (UTC)[മറുപടി]