ഇസ്തിരിപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുതിയാൽ പ്രവർത്തിക്കുന്ന ഒരു ഇസ്തിരിപ്പെട്ടി

വസ്ത്രങ്ങളിൽ ഉള്ള ചുളിവുകൾ താപസഹായത്താൽ നിവർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇസ്തിരിപ്പെട്ടി (Iron Box). 100° താപനിലയിലാണ് ഇസ്തിരിയിടുന്നത്[1]. മുൻ‌ കാലങ്ങളിൽ ചിരട്ടക്കനൽ ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നത്. എന്നാൽ വൈദ്യുതിയാൽ പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് ഇന്ന് കൂടുതലായും ഉപയോഗത്തിലുള്ളത്. വാണിജ്യാവശ്യങ്ങൾക്ക് എൽ.പി.ജി. ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടികളും ഇന്ന് നിലവിലുണ്ട്.

ചിരട്ടക്കനൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടി

വീടുകൾ തോറുമെത്തി ദിനത്തൊഴിലായി ഇസ്തിരിയിടൽ ചെയ്യുന്നവർ ചിരട്ടക്കനൽ ഉപയോഗിക്കുന്ന പഴയതരം ഇസ്തിരിപ്പെട്ടിയാണ് ഉപയോഗിക്കുന്നത്. ഇത്തരം പെട്ടികളിൽ കൈപ്പിടി ഒഴികെയുള്ള ഭാഗങ്ങൾ പൂർണ്ണമായും ലോഹനിർമ്മിതമാണ്. കൈപ്പിടി തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ കീഴ്‌ഭാഗം ഒഴികെ പുറമെയുള്ള ഭാഗങ്ങൾ പ്ലാസ്റ്റിക്കിനാലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം പെട്ടികളിൽ താപം നിയന്ത്രിക്കുവാനുള്ള പ്രത്യേകസംവിധാനവുമുള്ളവയാണ് (Automatic) ഇന്ന് വിപണിയിൽ കൂടുതലായും പ്രചാരത്തിലുള്ളത്.

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഇസ്തിരിപ്പെട്ടി&oldid=1712479" എന്ന താളിൽനിന്നു ശേഖരിച്ചത്