ഇന്റർപോൾ
| ഇന്റർപോൾ | |
| Abbreviation | ICPO |
| Logo of the ഇന്റർപോൾ. | |
| Agency Overview | |
|---|---|
| Formed | 1923 |
| Legal personality | Governmental agency |
| Jurisdictional Structure | |
| International agency | |
| Countries | 188 |
| Governing body | ഇന്റർപോൾ ജനറൽ അസംബ്ലി |
| Constituting instrument | ICPO-INTERPOL Constitution and General Regulations |
| General nature |
|
| Operational Structure | |
| Headquarters | 200, quai Charles de Gaulle, Lyon, ഫ്രാൻസ് |
| Agency executives |
|
| Facilities | |
| National Central Bureaus | 187 |
| Website | |
| http://www.interpol.int/ | |
| Footnotes | |
വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഈ സംഘടന നിലവിൽ വന്നത്.യൂറൊപ്യൻ അംഗരാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ തടയിടാനായിയാണ് ഇതു പ്രാരംഭഘട്ടത്തിൽ ഈ സംഘടന ശ്രമിച്ചത്. The International Criminal Police Commission എന്നായിരുന്നു സംഘടനയുടെ പേര്. 1946 ൽ ഇത് പുനസംഘടിപ്പിക്കപ്പെട്ടു.തുടർന്ന് ആസ്ഥാനം പാരീസിലേക്കു മാറ്റി. 1956 ൽ ആണ് സംഘടന ഇന്നു കാണുന്ന പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ.ആണ്
[തിരുത്തുക] കർത്തവ്യങ്ങൾ
അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുകയും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയവ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ദൌത്യങ്ങൾ.
[തിരുത്തുക] ഘടന
ജനറൽ അസംബ്ലിയാണ് ഭരണം നടത്തുന്നത്. അസംബ്ലിയിലെ ഓരോ അംഗത്തിനും ഓരോ വോട്ടുണ്ട്.അസ്സംബ്ലി പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു.ഇന്റർപോൾ ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയേറ്റ് എന്നു വിളിക്കുന്നു.ഫ്രാൻസിലെ ലിയോൺസ് ആണ് ഇതിന്റെ ആസ്ഥാനം.
[തിരുത്തുക] അവലംബം
- മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29