ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഓഗസ്റ്റ് 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫലകം:Infobox Political youth organization
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന വിഭാഗമാണ് യൂത്ത് കോൺഗ്രസ്സ്. 2006 ലെ കണക്കനുസരിച്ച് ഇന്ത്യയിലാകമാനം 4,000,000 ത്തിൽ കൂടുതൽ അംഗങ്ങൾ ഉണ്ട്.[അവലംബം ആവശ്യമാണ്]
നാരായൺ ദത്ത് തിവാരിയാണ് 1969-ൽ യൂത്ത് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റായത്. പ്രിയരഞ്ജൻ ദാസ് മുൻഷിയായിരുന്നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. അശോക് തൻവർ പ്രസിഡന്റായതിനു ശേഷം രാജിവ് സത്വവയാണ ഇപ്പൊൾ പ്രസിഡന്റ്.
[തിരുത്തുക] തെരഞ്ഞെടുപ്പ്
യൂത്ത്കോൺഗ്രസിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. നാമനിർദ്ദേശം ചെയ്യലാണ പതിവ്. ഇപ്പോൾ യൂത്ത്കോൺഗ്രസിന്റെ ചാർജുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം കേരളമുൾപ്പെടെയുള്ള സ്റ്റേറ്റുകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ.
[തിരുത്തുക] സംസ്ഥാന കമ്മിറ്റി
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി പി.സി. വിഷ്ണുനാഥ് എം.എൽ.എയെ തിരഞ്ഞെടുത്തു. അഡ്വ. എം. ലിജുവിനെ 113 വോട്ടുകൾക്ക് പിന്നിലാക്കിയാണ് വിഷ്ണുനാഥ് പ്രസിഡണ്ടായത്. രണ്ടാം സ്ഥാനത്ത് വന്ന ലിജുവാണ് വൈസ് പ്രസിഡന്റ്. വി.ടി. ബൽറാം, മനോജ്മൂത്തേടൻ, മാത്യു കുഴൽനാടൻ, വിനോദ് കൃഷ്ണ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. വടകര-രാജേഷ് കീഴാരിയൂർ, പത്തനംതിട്ട-എം.ജി. കണ്ണൻ, കാസർകോട്-ഹക്കീംകുന്നേൽ, ആറ്റിങ്ങൽ- അൻസാർ തോട്ടുമുക്ക്, വയനാട്- കെ.ഇ. വിനയൻ, മാവേലിക്കര- ബിബിൻമാമൻ, കോഴിക്കോട്-ആദംമുൽഷി, കോട്ടയം-ജോബോയ്‌ജോർജ്,കണ്ണൂർ-എം. മുഹമ്മദ്, കൊല്ലം-എം.എം. സഞ്ജീവ്കുമാർ, മലപ്പുറം-സി. സുകുമാരൻ, ആലപ്പുഴ-എസ്. ദീപു, പാലക്കാട്-നന്ദബാലൻ, പൊന്നാനി-സിദ്ധിഖ് പാന്താവൂർ, തിരുവനന്തപുരം-ലെനിൻ, ആലത്തൂർ-ബിജോയ്ബാബു , തൃശ്ശൂർ- ടി.ജെ. സനീഷ്‌കുമാർ, എറണാകുളം-ആർ.കെ. സുരേഷ്ബാബു, ഇടുക്കി-ഡീൻ കുര്യാക്കോസ്, ചാലക്കുടി-കെ.എസ്. ബിനീഷ്‌കുമാർ പാർലമെന്റ് മണ്ഡലം പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.