ആല്‍ക്കീന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറ്റവും ലളിതമായ ആല്‍ക്കീനായ എഥിലീന്റെ 3ഡി മാതൃക

ഓര്‍ഗാനിക് രസതന്ത്രത്തില്‍, കുറഞ്ഞത് ഒരു കാര്‍ബണ്‍-കാര്‍ബണ്‍ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആല്‍ക്കീനുകള്‍ എന്ന് വിളിക്കുന്നു. [1] ഒലിഫിനുകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ ഹൈഡ്രോകാര്‍ബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. [2]

ഏറ്റവും ലളിതമായ ആല്‍ക്കീന്‍ എഥിലീന്‍ ആണ്. എഥീന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നല്‍കിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങള്‍ സാധാരണയായി ചാക്രിക ആല്‍ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല. [2]

[തിരുത്തുക] അവലംബം

  1. Wade, L.G. (Sixth Ed., 2006). Organic Chemistry. Pearson Prentice Hall. pp. 279. 
  2. 2.0 2.1 Moss, G. P.; Smith, P. A. S. (1995). "Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995)". Pure and Applied Chemistry 67: 1307–1375. DOI:10.1351/pac199567081307. 
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം