ആയുർവേദം
തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയപുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡികരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്.
| “ | ആയുർവിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുർവേദ | ” |
എന്നാണ് ആയുർവേദം എന്ന പദത്തിന്റെ നിഷ്പത്തി.
ആയുസ്സിന്റെ പരിപാലനത്തെകുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാതപിത്തകഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നത്രെ ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാൺ.
| “ | ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ ഗുണകർമാനി വേദായതി ഇത്യായുർവേദ | ” |
-എന്നാൺ ചരകാചാര്യൻ പറയുന്നത്. ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാൺ. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാൺ ആയുർവേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് ആയുർവേദം ചെയ്യുന്നത് . ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദത്തിൽ ആയുസ്സിനെ നാലായി തരം തിരിച്ചിരിക്കുന്നു.
- ഹിതമായ ആയുസ്സ്
- അഹിതമായ ആയുസ്സ്
- സുഖമായ ആയുസ്സ്
- ദുഃഖമായ ആയുസ്സ്
ത്രിദോഷങ്ങൾ [തിരുത്തുക]
ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്. വാതം, പിത്തം കഫം എന്നിവയാണ് ത്രിദോഷങ്ങൾ.
ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.
പഞ്ചഭൂതങ്ങൾ [തിരുത്തുക]
ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പ്രപഞ്ചത്തിലുള്ള എല്ലാം പഞ്ചഭൂതനിർമ്മിതമാണ്. ഓരോ വസ്തുവിലും ഇവയോരോന്നിന്റെയും അളവ് ഏറിയും കുറഞ്ഞും ഇരിക്കും എന്നു മാത്രം. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്വം.
സ്വസ്ഥവൃത്തം, ആതുരവൃത്തം [തിരുത്തുക]
സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും.
രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു.
രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
അഷ്ടാംഗങ്ങൾ [തിരുത്തുക]
- കായചികിൽസ (പൊതു രോഗ ചികിൽസ)
- കൗമാരഭൃത്യം(ബാലരോഗചികിൽസ)
- ഗ്രഹചികിൽസ (മാനസികരോഗ ചികിൽസ)
- ശാലാക്യതന്ത്രം (കണ്ണ്-ചെവി-മൂക്ക്-തൊണ്ട-പല്ല് എന്നിവയിലെ രോഗങ്ങൾക്കുള്ള ചികിൽസ)
- ശല്യതന്ത്രം (ശസ്ത്രക്രിയാ വിഭാഗം)
- അഗദതന്ത്രം (വിഷചികിൽസ)
- രസായനം (യൗവനം നിലനിർത്താനുള്ള ചികിൽസ)
- വാജീകരണം (ലൈംഗികശക്തി വർദ്ധിപ്പിക്കാനുഌഅ ചികിൽസ)
മറ്റൊരു വർഗീകരണമാണിത്. ആദ്യത്തെ ആറും ആതുരവൃത്തത്തിലും പിന്നീടുള്ളവ സ്വസ്ഥവൃത്തത്തിലും പെടും.
വൈദ്യർ [തിരുത്തുക]
വൈദിക കാലത്ത് വൈദ്യന്മാരെ അവരുടെ പ്രവർത്തിക്കനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു.ഔഷധ പ്രയോഗം ചെയ്യുന്നവരെ ഭിഷക്കുകളെന്നും ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്യവൈദ്യന്മാരെന്നും മന്ത്രവാദം ചെയ്യുന്നവരെ അഥർവ്വഭിഷക്കുകളെന്നും പറയുന്നു.
ഉൽപ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ [തിരുത്തുക]
ആയുർവേദോൽപത്തിയെക്കുറിച്ച് പല ഐതീഹ്യങ്ങളുമുണ്ട്. അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുർവേദത്തെ ബ്രഹ്മാവ് സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകര്ന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാര് ഗ്രഹിച്ചു. അവര് ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര് അത് ശിഷ്യന്മാരായ അഗ്നിവേശന്, ഭേളന് മുതലായവര്ക്കു പകര്ന്നു നല്കി. അവരില് നിന്നും വിവിധങ്ങളായ മഹര്ഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിനു അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നിലനില്ക്കുന്നു. വേദങ്ങളിൽ നിന്നാണു ആയുർവ്വേദത്തിന്റെ ഉത്ഭവമെന്നും വിശ്വാസമുണ്ട്.
പാലാഴി മഥനം ചെയ്തപ്പോൾ ധന്വന്തരി ഒരു നിധികുംഭമായി ഉത്ഭവിച്ചുവെന്നും അതിൽ ആയുർവേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്.
ഗ്രന്ഥങ്ങൾ [തിരുത്തുക]
സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ് ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്[1].
ബൃഹത് ത്രയികൾ [തിരുത്തുക]
- സുശ്രുതസംഹിത
- ചരകസംഹിത
- അഷ്ടാംഗസംഗ്രഹം
ലഘുത്രയികൾ [തിരുത്തുക]
- മാധവനിദാനം
- ശാർങ്ഗധരസംഹിത
- ഭാവപ്രകാശം
ഇതും കാണുക [തിരുത്തുക]
കേരളീയ ചികിത്സകൾ [തിരുത്തുക]
ആയുർവേദശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതി കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടി കേരളീയവൈദ്യൻമാർ ശോധന-ശമന ചികിത്സകളിൽ അനുയോജ്യമാംവിധം ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
ശോധനചികിത്സയിൽ പൂർവകർമ്മങ്ങളായ സ്‌നേഹ-സ്വേദങ്ങളിലാണ് പ്രധാനമായും ഈ മാറ്റം വരുത്തിയിട്ടുള്ളത്. പിഴിച്ചിൽ (കായസേകം) നവരക്കിഴി (ഷാഷ്‌ടികപിണ്ഡസ്വേദം) മുതലായവ ഉദാഹരണങ്ങളാണ്. രസായനഗുണം ഇവയുടെ പ്രത്യേകതയാണ്.
വിധിപ്രകാരം തയറാക്കിയ തൈലം ഉപയോഗിച്ചു പിഴിച്ചിൽ നടത്തുമ്പോൾ രോഗി നന്നായി വിയർക്കുന്നുവെന്നുള്ളതു തന്നെ വാതവികാരങ്ങളെ ശമിപ്പിക്കുവാൻ ഒരു പരിധി വരെ സഹായിക്കുന്നു.
ധാര [തിരുത്തുക]
തലപൊതിച്ചിൽ [തിരുത്തുക]
തളം [തിരുത്തുക]
എണ്ണതേപ്പ് [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. ശേഖരിച്ചത് 2008-07-28.