രുചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രസം (വിവക്ഷകൾ) എന്ന താൾ കാണുക. രസം (വിവക്ഷകൾ)

നാക്കിലൂടെ അറിയാൻ കഴിയുന്ന ഔഷധത്തിന്റെയും ആഹാരത്തിന്റെയും അനുഭവമാണ്‌ രസം അഥവാ രുചി. ആഹാരത്തിലെ രാസഘടകങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവേദനം ആണിത് .ദ്രവങ്ങളിൽ ലയിച്ച രാസവസ്തുക്കളുടെ താരതമ്യേന ഉയർന്ന സാന്ദ്രതയെക്കുറിച്ചുള്ള അറിവാണ് രുചി നല്കുന്നത്. ഗന്ധത്തോട് അടുത്ത ബന്ധമുള്ള സംവേദനമാണിത്.രാസ ഉത്തേജകങ്ങൾ സ്വീകരിക്കാൻ കഴിയുന്ന സംവേദിനികൾ ഉള്ളതുകൊാണ് രുചി അറിയാൻ കഴിയുന്നത്. സ്വാദുമുകുളങ്ങൾ എന്ന പ്രത്യേക സംവേദിനികൾ വായ്ക്കുള്ളിൽ, പ്രത്യേകിച്ച് നാക്കിൽ, മാത്രമാണ് കാണുന്നത്. ഒരാളിൽ ഏകദേശം 9,000 സ്വാദ്മുകുളങ്ങൾ കാണും. ഫേഷ്യൽ നെർവ്, ഗ്ലോസോഫരിഞ്ചിയൽ നെർവ് എന്നീ നാഡികളുടെ തന്തുക്കളാണ് സ്വാദുമുകുളങ്ങളെ നിയന്ത്രിക്കുന്നത്. നാക്കിന്റെ പിറകിലെ അറ്റം കയ്പറിയാനും വശങ്ങൾ പുളിപ്പറിയാനും അറ്റം മധുരവും ഉപ്പുരസവും അറിയാനും പ്രയോജനപ്പെടുന്നു. ചില രോഗം ബാധിച്ചാൽ രുചിയറിയാനുള്ള ശേഷി നഷ്ടപ്പെടും.[അവലംബം ആവശ്യമാണ്]

വിഭാഗങ്ങൾ[തിരുത്തുക]

പ്രധാനമായും ആറ് രസങ്ങളാണുള്ളത് മധുരം,പുളിരസം,ലവണം,തിക്തം,കടു,കഷായം.

ആയുർവേദത്തിലെ നിഗമനം[തിരുത്തുക]

ഈ രസങ്ങൾ ഓരോന്നും ഈരണ്ട് പഞ്ചഭൂതങ്ങളുടെ ആധിക്യം കൊണ്ടുണ്ടാകുന്നു എന്ന് ആയുർ‌വേദ മതം. എല്ലാ ദ്രവ്യങ്ങളിലും എല്ലാ ഭൂതങ്ങളും അടങ്ങിയിരിക്കുന്നു എന്നാൽ അതിൽ ഏത് ഭൂതമാണോ കൂടുതൽ അടങ്ങിയിരിക്കുന്നത് അതിന്റെ രസം പ്രകടമായി കാണുന്നു. ചില പ്രത്യേക ഭൂതങ്ങൾ അധികമടങ്ങിയ ദ്രവ്യങ്ങൾ കൂടുതൽ സ്വീകരിക്കുമ്പോൾ അത് ത്രിദോഷങ്ങളിലെ ചിലതിനെ വർദ്ധിപ്പിക്കുകയും ചിലതിനെ കുറയ്ക്കുകയും ചെയ്യുന്നു. ത്രിദോഷങ്ങളിലെ ഈ വൃദ്ധിക്ഷയങ്ങളാണ് രോഗകാരണങ്ങൾ എന്ന് ആയുർ‌‍വേദം പറയുന്നു. ആയുർ‌വേദചികിത്സയുടെ ലക്ഷ്യം ഇതിന്റെ സന്തുലനമായതു കൊണ്ട് ദ്രവ്യങ്ങളിലെ രസങ്ങളെപ്പറ്റിയുള്ള അറിവ് ആയുർ‌വേദത്തിൽ‍ വളരെ പ്രധാനപ്പെട്ടതാണ്.

രസങ്ങളും പഞ്ചഭൂതങ്ങളും[തിരുത്തുക]

  • മധുരം - പൃഥ്വി(ഭൂമി), ജലം
  • പുളിരസം - പൃഥ്വി, തേജസ്(അഗ്നി)
  • ലവണം - ജലം, തേജസ്
  • തികതം - വായു, ആകാശം
  • കടു(എരിവ്) - തേജസ്, വായു
  • കഷായം(ചവർപ്പ്) - പൃഥ്വി, വായു

അവലംബം[തിരുത്തുക]

ഔഷധസസ്യങ്ങൾ - ഡോ. എസ്. നേശമണി

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രുചി&oldid=1954711" എന്ന താളിൽനിന്ന് ശേഖരിച്ചത്