ആനച്ചേമ്പ്
| ആനച്ചേമ്പ് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| നിര: | Alismatales |
| കുടുംബം: | Araceae |
| ജനുസ്സ്: | Alocasia |
| വർഗ്ഗം: | A. macrorrhizos |
| ശാസ്ത്രീയ നാമം | |
| Alocasia macrorrhizos (L.) G.Don |
|
| പര്യായങ്ങൾ | |
|
Alocasia indica (Lour.) Spach |
|
അരേസീ (Araceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു കിഴങ്ങു വർഗമാണ് ആനച്ചേമ്പ്. പാണ്ടിച്ചേമ്പ് എന്നും ശീമച്ചേമ്പ് എന്നും ഇതിനു പേരുണ്ട്. ശാസ്ത്രനാമം അലൊക്കേഷ്യ മാക്രോറൈസ (Alocasia macrorhiza). ഉദ്ദേശം 3 മുതൽ 5 വരെ മീറ്റർ ഉയരത്തിൽ വളരുന്ന വലിയ ഇനം ചേമ്പുകളാണ് ഇവ. ചേമ്പിലയ്ക്ക് ഉദ്ദേശം മുക്കാൽ മീറ്ററോളം നീളംവരും; ഇലയുടെ വശങ്ങൾ വളഞ്ഞതായിരിക്കും. ഇലയുടെ ഞരമ്പിനു നല്ല കട്ടിയുണ്ടാകും. ശ്രീലങ്കയിൽ അതിസമൃദ്ധമായി ഉണ്ടാകുന്ന ഈ ഇനം കേരളീയരുടെ ആഹാരപദാർഥങ്ങളിലൊന്നാണ്. ഇതിന്റെ കിഴങ്ങുകൾ മാത്രമല്ല. ഇലത്തണ്ടുകളും കറികൾക്ക് ഉപയോഗിക്കാറുണ്ട്. വിരലുകളിൽ പൊള്ളലുണ്ടായാൽ ആനച്ചേമ്പിന്റെ തണ്ട് മുറിച്ചു പുരട്ടുന്ന പതിവ് നാട്ടിൻപുറങ്ങളിലുണ്ട്.
ഉള്ളടക്കം |
കൃഷിക്കനുയോജ്യമായ ഇടം [തിരുത്തുക]
വീട്ടുപറമ്പുകളിൽ ആനച്ചേമ്പ് ധാരാളമായി കൃഷിചെയ്തുവരുന്നു. ഈർപ്പവും തണലും സുലഭമായ പ്രദേശങ്ങളാണ് ആനച്ചേമ്പുകൃഷിക്കു ഏറ്റവും അനുയോജ്യം. ആഴത്തിൽ മണ്ണുള്ളിടങ്ങളിൽ, മഴക്കാലത്ത്, ഇത് ധാരാളമായി പുഷ്ടിയോടെ വളരുന്നു. എന്നാൽ ചെളിയും മണലും ഇടകലർന്ന മണ്ണാണ് ഇതിന്റെ കൃഷിക്ക് ഏറ്റവും ഉത്തമം. മണ്ണ് വളക്കൂറും ജലസംഗ്രഹണ ശക്തിയുമുള്ളതായിരിക്കണം. എന്നാൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഇതിന്റെ കൃഷിക്ക് ഒട്ടും പറ്റിയതല്ല.
പ്രത്യുത്പാതനം [തിരുത്തുക]
നന്നായി മുളയ്ക്കാൻ കഴിവുള്ള മുകുളങ്ങളോടുകൂടിയ കിഴങ്ങുകൾ വിത്തായി ഉപയോഗിക്കുന്നു. എങ്കിലും, ചെടിയുടെ മാണംതന്നെയാണ് വിത്തിനുവേണ്ടി കൂടുതലായും ഉപയോഗിച്ചുവരുന്നത്.
അവലംബം [തിരുത്തുക]
- ↑ "Alocasia macrorrhizos (L.) G. Don". Germplasm Resources Information Network. United States Department of Agriculture. 2006-11-06. ശേഖരിച്ചത് 2010-05-23.
പുറംകണ്ണികൾ [തിരുത്തുക]
- http://davesgarden.com/guides/pf/go/53227/
- http://ecocrop.fao.org/ecocrop/srv/en/cropView?id=2486
- http://palmvrienden.net/junglegarden/not-hardy/alocasia-macrorrhizos/#.T1miidkwBxo
- http://www.ntbg.org/plants/plant_details.php?plantid=392
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആനച്ചേമ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |