അഹറോൻ
| അഹറോൻ | |
|---|---|
അഹറോന്റെ Frauenkirche Dresden ശില്പം. |
|
| പ്രവാചകൻ, പുരോഹിതൻ | |
| വണങ്ങുന്നത് | യഹൂദർ കത്തോലിക്കാസഭ പൗരസ്ത്യ ഓർത്തഡോക്സ് സഭ ഇസ്ലാം അർമേനിയൻ അപ്പസ്തോലിക്ക് ചർച്ച് മാരൊനൈറ്റ് ചർച്ച് |
| ഓർമ്മത്തിരുന്നാൾ | സെപ്റ്റംബർ 4 |
ബൈബിൾ പഴയനിയമത്തിൽ പറയുന്ന, ഇസ്രായേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച മോശയുടെ ജ്യേഷ്ഠസഹോദരനാണ് അഹറോൻ (
/ˈærən/ അഥവാ /ˈɛərən/;[1] ഹീബ്രു: אַהֲרֹן അഹറോൻ, അറബി: هارون ഹാരുൺ, ഗ്രീക്ക് (സെപ്ത്വജിന്റ്): Ααρών )[2]. പ്രകാശമുള്ളവൻ അഥവാ പ്രബുദ്ധൻ എന്നാണ് അഹറോൻ എന്ന പേരിന്റെ അർത്ഥം. ലേവിഗോത്രത്തിൽ അപ്രേമിന്റെ മകനായി ഈജിപ്തിൽ ജനിച്ചു. മോശ വിക്കനായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ വക്താവ്, സഹായി എന്നീ നിലകളിൽ ഇസ്രായേലിന്റെ വിമോചനയത്നങ്ങളിലും തുടർന്നുളള യാത്രയിലും അഹറോൻ പങ്കുകൊണ്ടു. യാത്രാമധ്യേ ജനങ്ങളുടെ ഉപദേഷ്ടാവായും അദ്ദേഹം വർത്തിച്ചു. ഇസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതൻ എന്ന നിലയിലാണ് അഹറോൻ അറിയപ്പെടുന്നത്[3]. യഹോവയുടെ ന്യായപ്രമാണത്തെ ലംഘിച്ച് സ്വർണക്കാളക്കുട്ടിയെ വാർത്തുണ്ടാക്കി ആരാധിക്കുന്നതിൽ സഹകരിക്കയാൽ[4]. വാഗ്ദത്തനാടായ കാനാനിൽ പ്രവേശിക്കുവാൻ കഴിയാതെ യാത്രാമധ്യേ ഹോർ എന്ന മലയിൽവച്ച് അഹറോൻ മൃതിയടഞ്ഞു [5]. യഹൂദന്മാരും മുസ്ലീംങ്ങളും അവരുടെ വേദഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.
അവലംബം [തിരുത്തുക]
- ↑ Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. p. 2. ISBN 978-0-582-05383-0. entry "Aaron"
- ↑ പുറപ്പാടുപുസ്തകം 4:14
- ↑ പുറപ്പാടുപുസ്തകം 28:1
- ↑ പുറപ്പാടു പുസ്തകം 22:2-4
- ↑ സംഖ്യാപുസ്തകം 20:28
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
| New title | ഇസ്രായേലിന്റെ മുഖ്യപുരോഹിതൻ കൃത്യം വർഷം നിശ്ചയമില്ല |
പിൻഗാമി എലെയാസർ |
| Prophets of Judaism & Christianity in the Hebrew Bible | ||
|---|---|---|
| അബ്രാഹം · യിസ്സഹാക് · യാക്കോബ് · മോശ · അഹരോൻ · മിറിയം · യോശുവ · Phinehas | ||
|
|
||
| ദെബോറ · ശമുവേൽ · ദാവീദ് · ശലോമോൻ | Gad · നാഥാൻ · Ahiyah · ഏലിയാവ് · ഏലിശ | യെശയ്യാവ് · യിരമ്യാവ് · എസക്കിയേൽ | ||
|
|
||
| ഹൊശേയ · യോവേൽ · ആമോസ് · ഓബദ്യാവ് · യോന · മീഖ · നഹൂം · ഹബക്കൂക്ക് · സെഫന്യാവ് · ഹഗ്ഗായി · സെഖര്യാവ് · മലാഖി | ||
|
|
||
| Shemaiah · Iddo · Azariah · Hanani · Jehu · Micaiah · Chaziel · Eliezer · Oded · Huldah · Uriah | ||
|
|
||
| Judaism: സാറ · റാഹേൽ· റിബേക്ക · യോസഫ് · Eli · Elkanah · ഹന്ന (ശമുവേലിന്റെ മാതാവ്) · അബീഗെയിൽ · ആമോസ് (യെശയാവിന്റെ പിതാവ്) · Beeri (father of Hosea) · Hilkiah (father of Jeremiah) · Shallum (uncle of Jeremiah) · Hanamel (cousin of Jeremiah) · Buzi · മൊർദഖായി · എസ്തേർ · (ബാരൂക്ക്) |
Christianity: Abel · Enoch (ancestor of Noah) · ദാനിയേൽ |
|
| Non-Jewish: Kenan · Noah (rl) · Eber · Bithiah · Beor · Balaam · Balak · ഈയ്യോബ് · Eliphaz · Bildad · Zophar · Elihu | ||
|
||||||||||||||||||||
|
||||||||||||||||||||
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഹറോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |