അലൻ ട്യൂറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലൻ ട്യൂറിംഗ്
Alan Turing.jpg
ജനനം Alan Mathison Turing
1912 ജൂൺ 23(1912-06-23)
London, England
മരണം 1954 ജൂൺ 7(1954-06-07) (പ്രായം 41)
Wilmslow, Cheshire, England
മരണ കാരണം Cyanide (suicide)
ദേശീയത English
വിദ്യാഭ്യാസം King's College, Cambridge
Princeton University, Ph.D.
തൊഴിൽ Mathematician, Logician, Cryptographer
പദവി Order of the British Empire
Fellow of the Royal Society
മതം Atheist[1][2]
മാതാപിതാക്കൾ Julius Mathison Turing
Ethel Stoney Turing
വെബ്സൈറ്റ്
AlanTuring.net
Turing Digital Archive
Biographer

ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ അലൻ മാതിസൺ ട്യൂറിംഗ് (23 ജൂൺ 1912 - 7 ജൂൺ 1954) . ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്നു. രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങൾ വികസിപ്പിച്ചു. അൽഗൊരിഥം എന്ന ആശയം കൊണ്ടുവന്നത് ട്യൂറിംഗാണ്. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിർദ്ദേശിച്ചു.അതു വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമായി.

അദ്ദേഹം വികസിപ്പിച്ച ടൂറിങ് യന്ത്രത്തിന്റെ(Turing Machine) ചുവടുപിടിച്ചാണ്‌ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്‌(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.

അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ്‌ അലന്റെ ജനനം. അമ്മ സാറയുടെ അച്ഛ്നും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു.

അലൻ ട്യൂറിംഗ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. അലൻ ട്യൂ­റി­ങ്ങി­ന്റെ സ്വ­വർ­ഗ്ഗ­ലൈം­ഗി­കത തി­രി­ച്ച­റി­ഞ്ഞ ബ്രി­ട്ടീ­ഷ് പോ­ലീ­സ് അദ്ദേ­ഹ­ത്തെ 1952 മാർ­ച്ച് 31 നു് അറ­സ്റ്റ് ചെ­യ്തു. തന്റെ ലൈം­ഗി­കത തു­റ­ന്നു പറ­യു­ന്ന­തിൽ ഒരു തെ­റ്റൂം ട്യൂ­റി­ങ്ങ് കണ്ടി­രു­ന്നി­ല്ല. ജയി­ലി­ലേ­ക്കു് പോ­കു­ന്ന­തി­നു­പ­ക­രം ഹോർ­മോൺ ചി­കി­ത്സ ട്യൂ­റി­ങ്ങ് സ്വീ­ക­രി­ച്ചു.തന്റെ പരീ­ക്ഷ­ണ­ങ്ങൾ ട്യൂ­റി­ങ്ങ് തു­ടർ­ന്നു. മോർ­ഫോ­ജ­ന­റ്റി­ക് മേ­ഖ­ല­യിൽ അദ്ദേ­ഹം പല പഠ­ന­ങ്ങ­ളും നട­ത്തി. ഇല­ക­ളി­ലും സൂ­ര്യ­കാ­ന്തി­ച്ചെടി­യി­ലും ഒക്കെ കാ­ണു­ന്ന വല­യ­ങ്ങ­ളും ഫി­ബൊ­നാ­ച്ചി ശ്രേ­ണി­യും തമ്മി­ലു­ള്ള ബന്ധ­ത്തെ­ക്കു­റി­ച്ചു് അദ്ദേ­ഹം പഠി­ക്കാ­നാ­രം­ഭി­ച്ചി­രു­ന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേ­ഹം സയ­നൈ­ഡ് ഉള്ളിൽ ചെ­ന്നു് മരി­ച്ച നി­ല­യിൽ കാ­ണ­പ്പെ­ട്ടു. പാതി ഭക്ഷി­ച്ച ഒരു ആപ്പിൾ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തു­ണ്ടാ­യി­രു­ന്നു. അദ്ദേ­ഹ­ത്തി­ന്റെ അമ്മ ഒരു രസ­ത­ന്ത്ര­പ­രീ­ക്ഷ­ണ­ത്തിൽ അബ­ദ്ധ­ത്തിൽ സയ­നൈ­ഡ് ഉള്ളിൽ ചെ­ന്ന­താ­ണു് മര­ണ­ത്തി­നു കാരണം എന്നു വി­ശ്വ­സി­ച്ചു.പക്ഷേ ആപ്പി­ളിൽ സയ­നൈ­ഡി­ന്റെ അംശം കണ്ടെ­ത്താ­നാ­യി­ല്ല[3].

ആപ്പിൾ കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗൊ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു[4].ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്‌പകരും[5] കമ്പനിയും ഇത് നിഷേധിച്ചു[6].

അവലംബം[തിരുത്തുക]

  1. "This loss shattered Turing's religious faith and led him into atheism..." Time 100 profile of Alan Turing, p. 2
  2. "He was an atheist..." Alan Turing: Father of the computer, BBC News, 28 April 1999. Retrieved 11 June 2007.
  3. http://malayal.am/node/14165
  4. "Logos that became legends: Icons from the world of advertising". The Independent (UK). 4 January 2008. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 3 October 2009. ശേഖരിച്ചത്: 14 September 2009. 
  5. "Interview with Rob Janoff, designer of the Apple logo". creativebits. ശേഖരിച്ചത്: 14 September 2009. 
  6. Leavitt 2007, p. 280

ഇവയും കാണുക[തിരുത്തുക]

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

"http://ml.wikipedia.org/w/index.php?title=അലൻ_ട്യൂറിംഗ്&oldid=1762672" എന്ന താളിൽനിന്നു ശേഖരിച്ചത്