അലൻ ട്യൂറിംഗ്
| അലൻ ട്യൂറിംഗ് | |
|---|---|
| ജനനം | Alan Mathison Turing 1912 23 ജൂൺ London, England |
| മരണം | 1954 ജൂൺ 7 (പ്രായം 41) Wilmslow, Cheshire, England |
| മരണ കാരണം | Cyanide (suicide) |
| ദേശീയത | English |
| വിദ്യാഭ്യാസം | King's College, Cambridge Princeton University, Ph.D. |
| ഉദ്യോഗം | Mathematician, Logician, Cryptographer |
| പദവി | Order of the British Empire Fellow of the Royal Society |
| മതം | Atheist[1][2] |
| മാതാപിതാക്കൾ | Julius Mathison Turing Ethel Stoney Turing |
| വെബ് ഇടം | |
| AlanTuring.net Turing Digital Archive Biographer |
|
അലൻ മാതിസൺ ട്യൂറിംഗ് (23 ജൂൺ 1912 - 7 ജൂൺ 1954) ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്. ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്നു. രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങൾ വികസിപ്പിച്ചു. അൽഗരിതം എന്ന ആശയം കൊണ്ടുവന്നത് ട്യൂറിംഗാണ്. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിർദ്ദേശിച്ചു.അതു വഴി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമായി.
അദ്ദേഹം വികസിപ്പിച്ച ടൂറിങ് യന്ത്രത്തിന്റെ(Turing Machine) ചുവടുപിടിച്ചാണ് കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ അച്ഛ്ൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ് അലന്റെ ജനനം. അമ്മ സാറയുടെ അച്ഛ്നും ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരുന്നു.
[തിരുത്തുക] അവലംബം
- ↑ "This loss shattered Turing's religious faith and led him into atheism..." Time 100 profile of Alan Turing, p. 2
- ↑ "He was an atheist..." Alan Turing: Father of the computer, BBC News, 28 April 1999. Retrieved 11 June 2007.
[തിരുത്തുക] ഇവയും കാണുക
വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക