അബ്ദുള്ള അടിയാർ
തമിഴ്നാട്ടിലെ പ്രമുഖ പത്രപ്രവർത്തകനും,നാടകകൃത്തും,രാഷ്ട്രീയ നേതാവും,പ്രഭാഷകനുമാണ് അബ്ദുള്ള അടിയാർ.
ജീവിത രേഖ
[തിരുത്തുക]പൂർണനാമം(പഴയത്) വെങ്കടാചലം അടിയാർ (VENGATACHALAM ADIYAR ) 1935,മെയ് 16 ന് കോയമ്പത്തൂർ ജില്ലയിലെ തിരുപ്പൂരിൽ ജനനം,[1]
ഇൻറർ മീഡിയറ്റ് വരെ വിദ്യാഭ്യാസം നേടി. സ്കൂൾ-കോളേജ് ജീവിത കാലത്ത് തന്നെ സാഹിത്യരംഗത്ത് സജീവമായി. കോളേജിൽ തമിഴ് സാഹിത്യ വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്നു. വിദ്യാഭ്യാസ കാലത്തുതന്നെ അടിയാർ; ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ)വുമായി ബന്ധപെട്ട് പ്രവർത്തിച്ചിരുന്നു. 1949 ൽ പാർട്ടിയിൽ അംഗമായി. ഡി.എം.കെ യുടെ വളർച്ചയിൽ അടിയാറുടെ തൂലിക വലിയ പങ്ക് വഹിച്ചിട്ടുണ്ട്.1975 ൽ അടിയന്തരാവസ്ഥ കാലത്ത് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ഡി.എം.കെ നേതാവ് അടിയാർ ആയിരുന്നു.ജയിൽ മോചനത്തിന് ശേഷം എം.ജി.ആർ അടിയാറിനെ എ.ഐ.ഡി.എം.കെ യിലേക്ക് ക്ഷണിച്ചു.കുറച്ചുക്കാലം എം.ജി.ആറിനോടൊപ്പം പ്രവർത്തിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് രാജിവെച്ചു.[2]
ആചാര്യ വിനോബാ ഭാവെയുടെ കൂടെ ഭൂദാനപ്രസ്ഥാനത്തിൽ സജീവമായി പങ്കുകൊണ്ടു. പ്രസ്ഥാനത്തിന്റെ മുഖപത്രമായ ' ഗ്രാംദാനി 'ന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3] തമിഴ് നാട്ടിലെ പ്രശസ്ത ദിനപത്രങ്ങളായ 'മുരശൊലി','തെന്നരുൾ'എന്നിവയുടെ റിപ്പോർട്ടറായും സഹ പത്രാധിപരായും ജോലി ചെയ്തു.'നീരോട്ടം' പത്രത്തിന്റെ പത്രാധിപരായിരുന്നു.
സാഹിത്യരംഗത്ത്
[തിരുത്തുക]അടിയാർ നിരവധി നാടകങ്ങൾ എഴിതിയിട്ടുണ്ട്. ഒരുകാലത്ത് സിനിമ ക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയിരുന്നു. തമിഴ് ഭാഷയിൽ ഉജ്ജ്വലനായ പ്രസംഗകനായിരുന്നു അടിയാർ. 120 നോവലുകൾ,13 നാടകം , 13 പുസ്തകങ്ങൾ എന്നിവയുടെ കർത്താവാണ് അദ്ദേഹം.[1]
ജയിൽ ജീവിതം
[തിരുത്തുക]അടിയന്തരാവസ്ഥയിൽ മിസ (Maintenance of Internal Security Act) നിയമപ്രകാരം ഒന്നര വർഷത്തോളം ജയിൽ ജീവിതമനുഭവിച്ചു. ജയിൽ ജീവിത കാലത്ത് ഇസ്ലാമിനെ സംബന്ധിച്ച് പഠിക്കുകയും ചെയ്തു. ജയിൽ മോചനത്തിന് ശേഷം തന്റെ പത്രമായിരുന്ന 'നീരോട്ട'ത്തിൽ "നാൻ കാതലിക്കും ഇസ്ലാം" എന്ന പേരിൽ ഒരു ലേഖന പരമ്പര എഴുതി. ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമിനോട് തനിക്കുള്ള പ്രത്യേക സ്നേഹത്തിന്റെയും ആദരവിന്റെയും കാരണമാണ് ഇതിൽ അടിയാർ വിവരിക്കുന്നത്. 1987ൽ ഇസ്ലാം മതം സ്വീകരിച്ചു.[1]
പ്രധാന കൃതികൾ
[തിരുത്തുക]1987 ൽ ഇസ്ലാമശ്ലേഷനത്തിനു ശേഷം ഇസ്ലാമിനെ കുറിച്ച് 12 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മലയാളം,തെലുങ്ക്,മറാഠി,ഹിന്ദി,ഉർദു എന്നീ ഭാഷകളിൽ ഇദ്ദേഹത്തിന്റെ പല കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.[1]
- നാൻ കാതലിക്കും ഇസ്ലാം.
- From prison to the Mosque (തടവറയിൽ നിന്ന് പള്ളിയിലേക്ക്)
പുരസ്കാരങ്ങൾ
[തിരുത്തുക]- 1982 ൽ തമിഴ്നാട് സർക്കാറിന്റെ 'Kalaimammani' അവാർഡ്.
മരണം
[തിരുത്തുക]1996 സെപ്റ്റംബർ 19 ന് അബ്ദുള്ള അടിയാർ അന്തരിച്ചു.
പുറം കണ്ണികൾ
[തിരുത്തുക]- ISLAM MY FASCINATION. by. അബ്ദുള്ള അടിയാർ.
- ഞാൻ സ്നേഹിക്കുന്ന ഇസ്ലാം[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-07. Retrieved 2008-04-21.
- ↑ നാൻ കാതലിക്കും ഇസ്ലാം,ആമുഖം.
- ↑ നാൻ കാതലിക്കും ഇസ്ലാം,അബ്ദുള്ള അടിയാർ (മലയാളം പതിപ്പ്)പ്രസ്താവന,ഐ.പി.എച്ച്,കോഴിക്കോട്