അനിത നായർ
അനിത നായർ | |
---|---|
ജനനം | അനിത നായർ ജനുവരി 26, 1966 |
കലാലയം | എൻ.എസ്സ്.എസ്സ് കോളേജ്, ഒറ്റപ്പാലം. വെർജീനിയ സെന്റർ ഫോർ ക്രിയേറ്റീവ് ആർട്സ്, യു.എസ്.എ |
തൊഴിൽ | സാഹിത്യകാരി |
അറിയപ്പെടുന്നത് | ഇൻഡോ-ഇംഗ്ലീഷ് സാഹിത്യം ഫിക്ഷൻ, കവിത, ഉപന്യാസം, നാടകം, സഞ്ചാര സാഹിത്യം, പുസ്തക നിരൂപണം |
ഒരു ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരിയാണ് അനിത നായർ (ഇംഗ്ലീഷ്: Anita Nair) (ജനനം: 1966 ജനുവരി 26). അനിതയുടെ മിക്ക കൃതികളും ഇന്ത്യയിലും വിദേശത്തുമുള്ള വായനക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.[1] ദ ബെറ്റർ മാൻ, ലേഡീസ് കൂപ്പെ പോലെയുള്ള അനിതയുടെ കൃതികൾ ഒട്ടനേകം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുമുണ്ട്.
ജീവിതരേഖ
[തിരുത്തുക]പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിലാണ് അനിത ജനിച്ചത്.[2] ഷൊർണ്ണൂരിനടുത്തുള്ള മുണ്ടകോട്ടുകുറിശ്ശിയാണ് അനിതയുടെ തറവാട്ടുഗ്രാമം. ചെന്നൈയിൽ വളർന്ന അനിത പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തത് ഒറ്റപ്പാലം എൻ.എസ്.എസ്സ് കോളേജിൽ നിന്നായിരുന്നു. ബാംഗ്ലൂരിൽ ഒരു പരസ്യ ഏജൻസിയിൽ ക്രിയേറ്റിവ് ഡയറക്ടർ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്ത് 90-കളുടെ അവസാന പാദത്തിൽ പ്രസിദ്ധീകരിച്ച സറ്റയർ ഓഫ് ദ സബ് വേ എന്ന ചെറുകഥാസമാഹാരം വെർജീനിയ സെന്റർ ഫോർ ക്രിയേറ്റീവ് ആർട്സിൽ അനിതക്ക് ഫെലോഷിപ്പ് നേടിക്കൊടുത്തു. 1999-ൽ ദ ബെറ്റർ മാൻ എന്ന പേരിൽ അനിതയുടെ ആദ്യനോവൽ പുറത്തിറങ്ങി. പെൻഗ്വിൻ ബുക്സ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ അമേരിക്കയിലെ പ്രസിദ്ധീകരണാവകാശം മക് മില്ലന്റെ പ്രസിദ്ധീകരണാലയമായ പിക്കാഡോറിനായിരുന്നു. പിക്കാഡോർ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ എഴുത്തുകാരുടെ ആദ്യത്തെ കൃതിയായിരുന്നു ഇത്.[3][4] 2002-ലെ ഏറ്റവും മികച്ച അഞ്ചു കൃതികളിലൊന്നായി വിലയിരുത്തപ്പെട്ട ലേഡീസ് കൂപ്പെ എന്ന അനിതയുടെ രണ്ടാമത്തെ നോവൽ ഇരുപത്തിയഞ്ചിലേറെ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു.[3][4] 2002-ൽ വേർ ദി റെയിൻ ഈസ് ബോൺ എന്ന ഒരു ഗ്രന്ഥം അനിതയുടെ എഡിറ്റിംഗിൽ പെൻഗ്വിൻ ബുക്സ് പുറത്തിറക്കി.വില്യം ഡാൽറിമ്പിൾ, സൽമാൻ റഷ്ദി, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, ബഷീർ, എം.ടി തുടങ്ങി വിദേശീയരും സ്വദേശീയരുമായ 34 എഴുത്തുകാരുടെ കേരള സംബന്ധിയായ സർഗ്ഗാത്മകരചനകളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമാണ് ഈ കൃതി. 2005-ൽ പ്രസിദ്ധീകരിച്ച മിസ്ടൃസ് ആണ് മറ്റൊരു ശ്രദ്ധേയ കൃതി. മലബാർ മൈൻഡ്‌സ് ആണ് അനിതയുടെ ആദ്യ കവിതാസമാഹാരം.
കൃതികളുടെ പട്ടിക
[തിരുത്തുക]- സറ്റയർ ഓഫ് ദ സബ് വേ & ഇലവൻ അദർ സ്റ്റോറീസ്
- ദ ബെറ്റർ മാൻ
- ലേഡീസ് കൂപ്പെ
- വെയർ ദ് റെയിൻ ഈസ് ബോൺ (എഡിറ്റർ)
- പഫിൻ ബുക്ക് ഓഫ് വേൾഡ് മിത്ത്സ് ആൻഡ് ലെജന്റ്സ്
- മിസ്ട്രെസ്
- അഡ്വഞ്ചേർസ് ഓഫ് നോനു, ദ സ്കേറ്റിംഗ് സ്ക്വിറൽ
- ലിവിംഗ് നെക്സ്റ്റ് ഡോർ ടു അലിസ്
- മാജിക്കൽ ഇന്ത്യൻ മിത്ത്സ്
- ഗുഡ് നൈറ്റ് ആൻഡ് ഗോഡ് ബ്ലെസ്സ്
- ലെസ്സൺസ് ഇൻ ഫോർഗെറ്റിംഗ്
- ചെമ്മീൻ (ഇംഗ്ലീഷിലേക്കുള്ള വിവർത്തനം)
- മലബാർ മൈൻഡ്‌സ്
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനാ പുരസ്കാരം (2013)[5]
അവലംബം
[തിരുത്തുക]- ↑ "Liter-'ally' a queen" (in ഇംഗ്ലീഷ്). ദി ഏഷ്യൻ ഏജ്. ജനുവരി 2, 2012. Archived from the original on 2012-01-04. Retrieved ഫെബ്രുവരി 13, 2012.
- ↑ "അനിത നായരുമായുള്ള അഭിമുഖം" (in ഇംഗ്ലീഷ്). കേരള.കോം. Archived from the original on 2014-02-01. Retrieved ഫെബ്രുവരി 13, 2012. Archived 2014-02-01 at the Wayback Machine.
- ↑ 3.0 3.1 "The Fusing horizons: critical essays in Indian writing in English (page 115), Editor:N. Kalamani, Sarup&Sons,New Delhi". Retrieved ഫെബ്രുവരി 13, 2012.
- ↑ 4.0 4.1 "ലേഡീസ് കൂപ്പെ മുതൽ മിസ്ട്രസ് വരെ(അനിത നായരുമായുള്ള അഭിമുഖം)" (in ഇംഗ്ലീഷ്). ഡെക്കാൻ ഹെറാൾഡ്. സെപ്റ്റെംബർ 18, 2005. Retrieved ഫെബ്രുവരി 13, 2012.
{{cite web}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അനിത നായരുടെ ഔദ്യോഗിക വെബ്സൈറ്റ്
- ഏറ്റവും പ്രിയപ്പെട്ട ഇടം കേരളം - മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന അഭിമുഖം
- 395 രൂപയ്ക്ക് ഒരു കേരളട്രിപ്പ് ! - വേർ ദി റെയിൻ ഈസ് ബോൺ എന്ന കൃതിയെപ്പറ്റി വൺ ഇന്ത്യാ മലയാളം വെബ്സൈറ്റിൽ വന്ന വിലയിരുത്തൽ[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനിത നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |