അരുന്ധതി റോയ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൂസന്ന അരുന്ധതി റോയ് | |
|---|---|
അരുന്ധതി റോയ് ന്യൂയോര്‍ക്ക് സിറ്റിയിലെ റിവര്‍സൈഡ് ചര്‍ച്ചില്‍ സംസാരിക്കുന്നു, മെയ് 2003. |
|
| തൊഴില്‍ | എഴുത്തുകാരി, തിരകഥാകൃത്ത്, സാമൂഹിക പ്രവര്‍ത്തക |
| ദേശീയത | ഇന്ത്യന്‍ |
| എഴുതിയിരുന്ന കാലം | 1997 - |
ലോകപ്രശസ്തയായ ഇന്ത്യന്‍ എഴുത്തുകാരി. അവരുടെ ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ് എന്ന കൃതിക്ക് 1998-ലെ ബുക്കര്‍ പുരസ്കാരം ലഭിച്ചു. ഈ സമ്മാനത്തിനര്‍ഹയാകുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതം
ജനനം നവംബര്‍ 24 1961ല്‍ മേഘാലയയിലെ ഷില്ലോങ്ങില്‍. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ്‍ ഒരു ബംഗാളി പ്ലാന്റര്‍ ആയിരുന്നു. ബാല്യകാലം കേരളത്തില്‍ ചിലവഴിച്ചു. പഠനത്തിനു ശേഷം ആര്‍കിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു.
'ഇന്‍ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വണ്‍സ്', 'ഇലെക്ട്രിക് മൂണ്‍' എന്നീ ചലച്ചിത്രങ്ങള്‍ക്കും പല ടി.വി. പരിപാടികള്‍ക്കും വേണ്ടി തൂലിക ചലിപ്പിച്ചു.
എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് റോയ്. ഭര്‍ത്താവ് ചലച്ചിത്ര സംവിധായകനായ പ്രദീപ് കിഷന്‍. ആദ്യ ഭര്‍ത്താവ് ശില്‍പ്പിയായ ഗെറാറ്ഡ് ഡ കുന.
[തിരുത്തുക] ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്
കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ് ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് . അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു നോവലാണ് ഇത്. ആ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവല്‍ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000-ത്തിലധികം പ്രതികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവല്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു.
അമ്മു എന്ന സിറിയന്‍ കൃസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വര്‍ണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളില്‍ മീനച്ചില്‍ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ട്മുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവര്‍ണ്ണ കൃസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേര്‍ന്ന് അയാളെ ഒരു കള്ള വ്യവഹാരത്തില്‍ കുടുക്കി പോലീസ് ഇന്‍സ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.[1] ഇ. കെ. നായനാര്‍, ഇ. എം. എസ്. നമ്പൂതിരിപ്പാട്, അയ്ജാസ് അഹമ്മദ് തുടങ്ങിയ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂര്‍ഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്[2] [3]
[തിരുത്തുക] സാമൂഹ്യ പ്രവര്‍ത്തനം
സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് എതിരേ മേധ പാട്കര്‍ നയിക്കുന്ന നര്‍മ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ഗ്രേറ്റര്‍ കോമണ്‍ ഗുഡ് എന്ന ലെഖനമെഴുതി[4] ബുക്കര്‍ സമ്മാന തുകയും തന്റെ പുസ്തകത്തിന്റെ രോയല്‍റ്റിയും നര്‍മ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിന് ദാനം ചെയ്തു[5] അമേരിക്കന്‍ വിദേശനയത്തെയും.[6][7][8] ഇസ്രായേലിനെയും[9] ഇന്‍ഡ്യ 1998 ല്‍ നടത്തിയ അണു സ്ഫോടന പരീക്ഷ്ണത്തെയും ശക്തമായി വിമര്‍ശിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. ഇന്‍ഡ്യന്‍ നിയമനിര്‍മ്മാണ സഭ ആക്രമിച്ച കുറ്റത്തിന് വധ ശിക്ഷ വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ശിക്ഷയ്ക്ക് എതിരെ പ്രതികരിക്കുകയും, കോടതി നടപടികള്‍ വിശകലനം ചെയ്ത മാധ്യമങ്ങളെ ആക്ഷേപിക്കുകയും ചെയ്തു.[10] 2003 ല്‍ വയനാട് ജില്ലയിലെ മുത്തങ്ങയില്‍ പോലീസും ആദിവാസികളുമായുണ്ടായ സംഘര്‍ഷത്തിനെതിരെ കേരള മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണിയ്ക്ക് “താങ്കളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു” എന്ന തുറന്ന കത്ത് എഴുതി.[11]
[തിരുത്തുക] അവാര്‍ഡുകളും ബഹുമതികളും
- 1997 ബുക്കര്‍ സമ്മാനം [12]
- 2002 ല്‍ ലാന്നന്‍ ഫൌണ്ടേഷന്‍ സ്കാരിക സ്വാതന്ത്ര്യത്തിനു നല്‍കിയ അവാര്‍ഡ് (ശക്തരായ രാജ്യങ്ങളും സംഘടനകളും സാധാരണ സമൂഹത്തിലുണ്ടാക്കുന്ന പ്രതികൂല മാറ്റങ്ങള്‍ എന്ന പ്രബന്ധത്തിന്) [13]
- 2004 സിഡ്നി സമാധാന സമ്മാനം അഹിംസയിലൂന്നിയ സാമൂഹ്യ പ്രവര്‍ത്തനത്തിന്
- 2006 ആള്‍ഗിബ്ര ഒഫ് ഇന്‍ഫൈനൈറ്റ് ജസ്റ്റിസ് എന്ന ലേഖന സമാഹാരത്തിന് സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു പക്ഷെ അരുന്ധതി റൊയ് അത് നിരസിച്ചു.[14]
[തിരുത്തുക] കൃതികള്‍
[തിരുത്തുക] പുസ്തകങ്ങള്‍
- Roy, Arundhati; (1997). The God of Small Things. Flamingo. ISBN 0-00-655068-1.
- Roy, Arundhati; (1999). The Cost of Living. Flamingo. ISBN 0-00-257187.. It contains the essays The Greater Common Good and The End of Imagination, which are now included in the book The Algebra of Infinite Justice
- Roy, Arundhati; (2002). The Algebra of Infinite Justice. Flamingo. ISBN 0-00-714949-2. (a collection of essays: The End of Imagination, The Greater Common Good, Power Politics [also a book], The Ladies Have Feelings, So..., The Algebra of Infinite Justice, War is Peace, Democracy, War Talk [also a book] and Come September.)
- Foreword to For Reasons of State (2003) ISBN 1-56584-794-6 by Noam Chomsky
- Roy, Arundhati; (2002). Power Politics. South End Press. ISBN 0-89608-668-2.
- Roy, Arundhati; (2003). War Talk. South End Press. ISBN 0-89608-724-7.
- Roy, Arundhati; (2004). An Ordinary Person's Guide To Empire, Consortium Book Sales and Dist, September 15, 2004, hardcover, ISBN 0-89608-728-X; trade paperback, Consortium, September 15, 2004, ISBN 0-89608-727-1
- Roy, Arundhati; (2004). Public Power in the Age of Empire. Seven Stories Press. ISBN 1-58322-682-6.
- Roy, Arundhati; (2004). The Checkbook and the Cruise Missile: Conversations with Arundhati Roy. South End Press. ISBN 0-89608-710-7.
[തിരുത്തുക] ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, ഉപന്യാസങ്ങള്‍
- Insult and Injury in Afghanistan (MSNBC, 20 October 2001)
- War is Peace (Outlook, 29 October 2001)
- Stop bombing Afghanistan
- Instant Democracy (May 13, 2003)
[തിരുത്തുക] മറ്റ് ലിങ്കുകള്‍
[തിരുത്തുക] പുസ്തകങ്ങളെ കുറിച്ച്
[തിരുത്തുക] പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍
- 'We' The Unauthorised Arundhati Roy Musical Documentary (watch & download free or order DVD by donation)
- Come September Transcript of speech on 18 September 2002 and conversation with Howard Zinn
- Archive of Arundhati Roy on Democracy Now!
- `We have to become the global resistance' (Abriged version of speech given at the World Social Forum in Mumbai, 16. January 2004)
- Tide? or Ivory Snow? Public Power in the Age of Empire (August 16, 2004 speech in San Francisco)
- ABC Radio National transcript of Sydney Peace Prize Lecture (with audio) or download the speech here
- The Most Cowardly War in History (Article dated 24 June 2005)
- Complete Collection of Her Essays and Speeches (in-progress)
[തിരുത്തുക] മറ്റുള്ളവ
- Critique of Roy by Exile literary savant by John Dolan
- The Algebra of Arundhati’s Injudiciousness by Farzana Versey
- Arundhati Roy denounces Indian democracy by Atul Cowshish
[തിരുത്തുക] അവലംബം
- ↑ എം. ജി. എസ്. നാരായണന്‍, ഒരു പരവന്റെ ദുരന്ത പ്രണയം (അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മള്‍ബറി ISBN 81-240-0515-X )
- ↑ അരുന്ധതിയുടെ അത്ഭുത ലോകം, ന്യൂ ഇന്‍ഡ്യന്‍ ബുക്സ്
- ↑ അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മള്‍ബറി ISBN 81-240-0515-X
- ↑ ഫ്രണ്ട്ലൈന്‍/ദി ഹിന്ദു
- ↑ ഫ്രണ്ട്ലൈന്‍
- ↑ കോമണ്‍ ഡ്രീംസ്
- ↑ ദി ഹിന്ദു
- ↑ ഗാര്‍ഡ്യന്‍ ദിനപത്രം
- ↑ ഗാര്‍ഡ്യന്‍ ദിനപത്രം
- ↑ ഔട്‌ലുക്ക്
- ↑ ദി ഹിന്ദു
- ↑ ബുക്കര്‍ സമ്മാനം
- ↑ ലാന്നന്‍ സംഘടന
- ↑ കോമണ്‍ ഡ്രീംസ്