അധിചക്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രാചീന ഈജിപ്ഷ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ടോളമിയുടെ . ക്രി.വ.2-ാം ശ. പ്രപഞ്ചദര്‍ശനത്തില്‍, ആകാശത്തിലെ എല്ലാ ഗോളങ്ങളും ഭൂമിയെ വൃത്തപഥത്തിലൂടെ ചുറ്റുന്നുവെന്ന സിദ്ധാന്തം വിശദമാക്കാന്‍ ഉപയോഗപ്പെടുത്തിയ സാങ്കല്പികമായ വൃത്തം അഥവാ ഗ്രഹങ്ങളുടെ ഭ്രമണപഥം ആണ് അധിചക്രം.
പരിശുദ്ധമായ രൂപമാണ് വൃത്തമെന്നും ആകാശത്തില്‍ പരിപൂര്‍ണതയില്ലാത്ത ഒന്നുമില്ലെന്നും ടോളമി വിശ്വസിച്ചു. ഈ സംവിധാനത്തില്‍ നക്ഷത്രങ്ങളുടെ ചലനങ്ങളെ വ്യാഖ്യാനിക്കാന്‍ നിര്‍വാഹമില്ലാതായി. ടോളമി ഇതു മനസ്സിലാക്കി പ്രതിവിധിയായി നിര്‍ദേശിച്ച കല്പനയാണ് അധിചക്രം. ഗ്രഹങ്ങള്‍ ചെറു വൃത്തപഥത്തില്‍ സഞ്ചരിക്കുകയും ഈ ചെറു വൃത്തത്തിന്റെ കേന്ദ്രം - അധികേന്ദ്രം (Deferent) - ഭൂമിയെ വൃത്തപഥത്തില്‍ ചുറ്റുകയുമാണെന്ന് ടോളമി സങ്കല്പിച്ചു. കൂടുതല്‍ അധിചക്രങ്ങള്‍ സങ്കല്പിക്കപ്പെട്ടു. ഒരു പരിധിവരെ ഈ വ്യാഖ്യാനങ്ങള്‍ സാധൂകരണക്ഷമമാണെങ്കിലും, അപ്രായോഗികമായ ഒരു സമീപനമാണിതെന്ന് അനന്തരകാലങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് ബോധ്യമായി. വളരെ നൂറ്റാണ്ടുകള്‍ക്കുശേഷം 1543-ല്‍ കോപ്പര്‍നിക്കസ് പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടതോടെ ഈ സമീപനം തിരസ്കൃതമായി.