അഞ്ചാംപനി
| അഞ്ചാംപനി Measles |
|
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 | B05. |
|---|---|
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 | 055 |
| രോഗവിവരസംഗ്രഹ കോഡ് | 7890 |
| മെഡ്‌ലൈൻ പ്ലസ് | 001569 |
| ഇ-മെഡിസിൻ | derm/259 emerg/389 ped/1388 |
| വൈദ്യവിഷയശീർഷക കോഡ് | D008457 |
| Measles virus | |
|---|---|
| Measles virus | |
| Virus classification | |
| ഗ്രൂപ്പ്: | Group V ((-)ssRNA) |
| നിര: | Mononegavirales |
| കുടുംബം: | Paramyxoviridae |
| ജനുസ്സ്: | Morbillivirus |
| Type species | |
| Measles virus |
|
വൈറസ് മൂലമുണ്ടാകുന്ന ഒരു സാധാരണ സാംക്രമികരോഗം. മണ്ണന്‍, പൊങ്ങമ്പനി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ഉദ്ഭവനകാലം 10-14 ദിവസങ്ങളാണ്.[1] പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
ഉള്ളടക്കം |
രോഗലക്ഷണങ്ങൾ [തിരുത്തുക]
പനി, കണ്ണിൽനിന്നും മൂക്കിൽ നിന്നും വെള്ളമെടുപ്പ്, ചെറിയ ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. നാലഞ്ചു ദിവസങ്ങൾക്കകം ചുവന്ന ത്വക്ക്-ക്ളോമങ്ങൾ പ്രത്യക്ഷമാകുന്നു. വായ്ക്കകത്ത് സ്ഫോടങ്ങൾ ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും. ഈ സ്ഫോടങ്ങൾ ദേഹമാസകലം വ്യാപിക്കുകയും ത്വക്ക് ചുവന്നു തടിക്കുകയും ചെയ്യുന്നു. രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികൾ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു.
ശ്വേതമണ്ഡലത്തിലെ പുണ്ണ്, വായ്പ്പുണ്ണ് ബ്രോങ്കോന്യൂമോണിയ, മധ്യകർണശോഥം, വയറിളക്കം എന്നിവ സങ്കീർണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്.
ചികിത്സ [തിരുത്തുക]
പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികൾ സ്വീകരിക്കുകയും സങ്കീർണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. രോഗിയെ രോഗാരംഭം മുതൽ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.
രോഗപ്രതിരോധം [തിരുത്തുക]
ആന്റിമീസിൽസ് വാക്സിൻ സജീവരോഗപ്രതിരോധമായും ഗാമാഗ്ളോബുലിൻ നിഷ്ക്രിയപ്രതിരോധശക്തി നല്കാനായും ഉപയോഗിക്കുന്നു. 1958-ൽ എൻഡേഴ്സും (Enders) സഹപ്രവർത്തകരുംകൂടിയാണ് ആന്റിമീസിൽസ് വാക്സിൻ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. മറ്റൊരു മൃതവൈറസ് വാക്സിനും ലഭ്യമാണ്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് പറ്റിയത്. മൃതവൈറസ് വാക്സിൻ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു. ഈ വാക്സിനുകൾ എല്ലാം 1960 മുതൽ ഉപയോഗത്തിൽ വന്നു തുടങ്ങിയിട്ടുണ്ട്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- WHO.int - 'Initiative for Vaccine Research (IVR): Measles', World Health Organization (WHO)
- Measles FAQ from Centers for Disease Control and Prevention in the United States
- Case of an adult male with measles (facial photo)
- Clinical pictures of measles
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഞ്ചാംപനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |