അകുതാഗവ റൂണോസുകെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അകുതാഗവ റൂണോസുകെ Ryūnosuke Akutagawa |
|
|---|---|
Ryūnosuke Akutagawa |
|
| ജനനം | 1892 1 മാർച്ച് Tokyo, Japan |
| മരണം | 1927 ജൂലൈ 24 (പ്രായം 35) Tokyo, Japan |
| തൊഴിൽ | എഴുത്ത് |
| രചനാ സങ്കേതം | ചെറുകഥ |
| പ്രധാനപ്പെട്ട കൃതികൾ |
"In a Grove" "Rashōmon" "Hana" |
ജാപ്പനീസ് സാഹിത്യകാരൻ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് ടോക്കിയോ സർവകലാശാലയിൽ പഠനം നടത്തി. റാഷോമൻ എന്ന ചെറുകഥ 1915-ൽ പ്രസിദ്ധീകരിച്ചു. ഈ പേരിൽതന്നെ ഇതൊരു ചലച്ചിത്രമായി ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇതോടെ ജാപ്പ് നോവലിസ്റ്റായ നാസ്ത്യും സൊസെകിയുമായി സമ്പർക്കത്തിലെത്താനും അദ്ദേഹത്തിന്റെ പ്രോത്സാഹനം നേടാനും അകുതാഗവയ്ക്ക് അവസരം ലഭിച്ചു. 1927 ജൂൺ 24-ന് അകുതാഗവ ആത്മഹത്യ ചെയ്തു. പ്രധാന കൃതികളെല്ലാം തന്നെ മരണശേഷമാണ് പ്രകാശിതമായത്.[1]
നരകമറയും മറ്റു കഥകളും (1948), കാപ്പ (1951), റാഷോമനും മറ്റു കഥകളും (1952), ജാപ്പനീസ് ചെറുകഥകൾ (1961), ഭംഗിയും അഭംഗിയും (1964), തുസെചുങ് (1964) എന്നിവയാണ് അകുതാഗവ റൂണോസുകെയുടെ മുഖ്യകൃതികൾ.[2]
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ http://www.bookrags.com/biography/ryunosuke-akutagawa/ Ryunosuke Akutagawa Biography
- ↑ http://www.kirjasto.sci.fi/akuta.htm Akutagawa Ryunosuke (1892-1927)
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- ചിത്രങ്ങൾ [1]
- http://www.amazon.com/Mandarins-Stories-Ryunosuke-Akutagawa/dp/0977857603
- http://www.jlit.net/authors_works/akutagawa_ryunosuke.html
- വീഡിയോ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അകുതാഗവ റൂണോസുകെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |