സുധീർ കക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുധീർ കക്കർ (ജനനം 1938) ഒരു ഇന്ത്യൻ മനോവിശ്ലേഷകനും എഴുത്തുകാരനുമാണ്[1]. ഫിക്ഷൻ, നോൺഫിക്ഷൻ വിഭാഗങ്ങളിലായി 20 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.


വിദ്യാഭ്യാസവും ഔദ്യോഗികജീവിതവും[തിരുത്തുക]

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും, ബിസിനസ്‌ ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദവും യൂണിവേഴ്സിറ്റി ഒഫ് വിയന്നയിൽ നിന്ന്‌ ഡോക്‌ടറേറ്റും നേടി. ഹാർവാർഡ്‌ ബിസിനസ്‌ സ്‌കൂളിലും അഹമ്മദാബാദ്‌ ഐഐഎമ്മിലും അദ്ധ്യാപകനായിരുന്നു.[2]

മനോവിശ്ലേഷണവും അദ്ധ്യാത്മദർശനവും[തിരുത്തുക]

കക്കറിൻടെ കൃതികൾ പ്രധാനമായും മനോവിശ്ലേഷണവും അദ്ധ്യാത്മദർശനവും തമ്മിലുള്ള ബന്ധത്തെ പഠിക്കുന്നു. ചില കൃതികളിൽ കക്കർ സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, രാമകൃഷ്ണ മുതലായ വ്യക്തിത്വങ്ങളെ വിശകലനം ചെയ്തിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

നോൺ-ഫിക്ഷൻ[തിരുത്തുക]

  • മാഡ് ആന്ട് ഡിവൈൻ: സ്പിരിറ്റ് ആന്ട് സൈക്കി ഇൻ ദ മോഡേൺ വേൾഡ്
  • ദ ഇന്നർ വേൾഡ്
  • ഷാമൻസ്, മിസ്റ്റിക്സ് ആന്ട് ഡോക്ടർസ്
  • റ്റേൽസ് ഓഫ് സെക്സ് ആന്ട് ഡേൻജർ
  • ഇൻടിമേട് റിലേഷൻസ്
  • ദ കളേഴ്സ് ഓഫ് വൈലൻസ്
  • ദ ഇന്ത്യൻസ്
  • കാമസൂത്ര
  • ഫ്രെഡറിക് ടൈലർ
  • കോൺഫ്ലിക്ട് ആന്ട് ചോയ്സ്
  • കൾചർ ആന്ട് സൈക്കി

ഫിക്ഷൻ[തിരുത്തുക]

  • ദ അസെറ്റിക് ഓഫ് ഡിസൈർ
  • ഇന്ത്യൻ ലവ് സ്ടോറീസ്
  • എക്സ്ടസി
  • മീര ആൻട് ദ മഹാത്മാ
  • ദ ക്രിംസൺ ത്രോൺ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-01-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-14. Retrieved 2015-01-28.
"https://ml.wikipedia.org/w/index.php?title=സുധീർ_കക്കർ&oldid=3647601" എന്ന താളിൽനിന്ന് ശേഖരിച്ചത്