വൈഷ്ണോ ദേവി ക്ഷേത്രം
ദൃശ്യരൂപം
വൈഷ്ണോ ദേവി ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കത്ര, ജമ്മു-കാശ്മീർ |
മതവിഭാഗം | ഹിന്ദുയിസം |
സംസ്ഥാനം | ജമ്മു-കാശ്മീർ |
രാജ്യം | India |
വെബ്സൈറ്റ് | http://www.maavaishnodevi.org/ |
വാസ്തുവിദ്യാ തരം | ഗുഹാക്ഷേത്രം |
ജമ്മുവിലുള്ള പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാലയമാണ് വൈഷ്ണോ ദേവി ക്ഷേത്രം. ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പർവതത്തിലെ ഒരു ഗുഹയിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.[1] ആദിപരാശക്തിയുടെ സങ്കല്പത്തിലാണ് ആരാധന. ഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി, ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും അറിയപ്പെടുന്ന വൈഷ്ണോ ദേവി. പ്രതിവർഷം 1 കോടി തീർത്ഥാടകർ ഈ ഗുഹാക്ഷേത്രം സന്ദർശിക്കുന്നു. നവരാത്രി, ദീപാവലി എന്നിവ പ്രധാന ദിവസങ്ങൾ.
അവലംബങ്ങൾ
[തിരുത്തുക]- ↑ Chauhan, Abha (2021). Understanding Culture and Society in India: A Study of Sufis, Saints and Deities in Jammu Region. Springer. ISBN 9789811615986.