ലാലാജി ഗ്രന്ഥശാല
കരുനാഗപ്പള്ളിയിൽ 1929-ൽ സ്ഥാപിതമായ വായനശാലയാണ് ലാലാജി ഗ്രന്ഥശാല.[1] ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാല & വായനശാല എന്നത് ഔദ്യോഗിക നാമം. ഈ സ്ഥാപനം നിൽക്കുന്ന പ്രദേശം ലാലാജി ജംഗ്ക്ഷൻ എന്ന് അറിയപ്പെടുന്നു. കേരളസംസ്ഥാനം രൂപീവത്കൃതമാകുന്നതിനും കാൽ നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഈ വായനശാല നാട്ടുമ്പുറത്ത് രൂപകൊണ്ടിട്ട് ഇപ്പോഴും നിലനില്ല്ക്കുന്ന ഏറ്റവും പഴക്കമുള്ള പൊതു വായനശാലകളിൽ ഒന്നായിരിക്കാം.
ലഘു ചരിത്രം[തിരുത്തുക]
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളിയായി പഞ്ചാബ് കേസരി ലാലാ ലജ്പത് റായുടെ സ്മരാണാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന വായനശാലയുടെ ശിലാസ്ഥാപനം 26.10.1929. ഉദ്ഘാടനം 10.10.1930.
ഈ സ്ഥാപനം സന്ദർശിച്ച പ്രസിദ്ധവ്യക്തികൾ[തിരുത്തുക]
- ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
- കെ.പി. കേശവമേനോൻ
- മന്നത്ത് പത്മനാഭൻ
- സി.എസ്. സുബ്രഹ്മണ്യൻ പോറ്റി
- പി.എൻ. പണിക്കർ
- ബോധേശ്വരൻ
- ശൂരനാട് കുഞ്ഞൻപിള്ള
വായനശാല ഇപ്പോൾ[തിരുത്തുക]
- അംഗങ്ങൾ 5100
- പുസ്തകങ്ങൾ 21000ൽ പരം
- ദിനപത്രങ്ങൾ 14
- വാരികൾ 12
- മാസികൾ 12
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-06-17.