Jump to content

മണക്കാട് വെള്ളായണി ഭദ്രകാളി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് മണക്കാട് വെള്ളായണി ഭദ്രകാളി ക്ഷേത്രം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 1.5 കിലോമീറ്റർ തെക്ക് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പോകുന്ന വഴിയിൽ മണക്കാട് പോസ്റ്റ് ഓഫീസിന് എതിർവശത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രതിഷ്ഠ[തിരുത്തുക]

വേതാളപ്പുറത്തു നിൽക്കുന്ന ഭദ്രകാളി അമ്മയുടെ അഷ്ടഭുജങ്ങളോടുകൂടിയ ശിലാവിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. ഗണപതി , ദുർഗ്ഗ , നാഗർ , തമ്പുരാൻ , ലക്ഷ്മി നാരായണൻ എന്നിവയാണ് ഉപദേവതകൾ.