ബോൾസ്മാൻ യന്ത്രം
ദൃശ്യരൂപം
ജി. ഹിന്റൺ, ടെറി എസ്. എന്നിവർ ചേർന്ന് കണ്ടെത്തിയ ഒരു പുനരാഗമന കൃതൃമ നാഡീ വ്യൂഹമാണ് ബോൾട്സ്മാൻ യന്ത്രം. ഇത് ഹോപ്ഫീൾഡ് ശൃംഖലയുടെ പോരായ്മകൾ പരിഹരിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. ഹോപ്ഫീൾഡ് ശൃംഖലയിൽ ഉത്തരം ഒരു ലോക്കൽ മിനിമത്തിലേക്ക് കേന്ദ്രീകരിക്കുകയും അതുവഴി ഒരു കൃത്യമായ നില ലഭ്യമല്ലാതെ വരികയും ചെയ്യും. ബോൾസ്മാൻ യന്ത്രത്തിൽ ആദ്യം അതിന് വലിയതോതിൽ ഊർജ്ജം നൽകുകയും ( താപോർജ്ജം) പതിയെ പതിയെ അത് കുറച്ച് കൊണ്ടു വന്ന് യന്ത്രത്തെ ഒരു ഗ്ലോബൽ മിനിമത്തിലെത്തിക്കുകയും ചെയ്യും. ഇത് ലോഹസംസ്കരണത്തിലെ അനീലിങ്ങ് എന്ന പ്രകൃയക്ക് സമാനമായതിനാൽ ആ പേരിലാണ് അറിയപ്പെടുന്നത്.