ബാബാ ഗുർബചൻ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിഖ് മതത്തിലെ പ്രബലമായ നിരങ്കാരി വിഭാഗത്തിന്റെ മൂന്നാമത്തെ ആത്മീയഗുരുവായിരുന്നു ബാബാ ഗുർബചൻ സിങ്(10 ഡിസം: 1930 – 24 ഏപ്രിൽ 1980 ).[1] അവതാർ സിങ്,ബുദ്ധ്വന്തി എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.പെഷവാറിലും റാവൽപിണ്ടിയിലുമായി വിദ്യാഭ്യാസം കഴിച്ച ഗുർബചൻ വിഭജനത്തെത്തുടർന്ന് ഇന്ത്യയിലേയ്ക്കു മടങ്ങി.

മതരംഗത്ത്[തിരുത്തുക]

നിരങ്കാരി വിഭാഗത്തിനു സിഖ്മതത്തിലെ യാതാസ്ഥിതികരുടെ എതിർപ്പ് നേരിടേണ്ടി വന്നു. സംഘട്ടനങ്ങൾ പതിവായതിനെത്തുടർന്നു ഗുർബചന്റെ സന്ദർശങ്ങൾക്ക് ക്രമീകരണവും നിയന്ത്രണവും അധികാരികൾ ഏർപ്പെടുത്തി.[2]

അന്ത്യം[തിരുത്തുക]

1980 ഡൽഹിയിലെ നിരങ്കാരിവിഭാഗത്തിന്റെ കേന്ദ്രനിർവ്വഹണ കാര്യാലയത്തിൽ വച്ച് രജ്ഞിത് സിങ് എന്നയാളുടെ വെടിയേറ്റ് ഗുർബചൻ സിങ് കൊല്ലപ്പെട്ടു. [3]

അവലംബം[തിരുത്തുക]

  1. "SNM History – Baba Gurbachan Singh Ji". Sant Nirankari Mission. Delhi, India: Sant Nirankari Mandal (Regd.). Retrieved 11 December 2010.
  2. Brian Keith Axel (2001). The Nation's Tortured Body: Violence, Representation, and the Formation of a Sikh "Diaspora". Duke University Press. p. 123. ISBN 978-0-8223-2615-1. Retrieved 14 March 2013.
  3. Puneet Singh Lamba (6 June 2004). "Biographies – Jarnail Singh Bhindranwale: Five Myths". Toronto, Ontario: The Sikh Times. OCLC 284842558. Archived from the original on 5 July 2010. Retrieved 13 December 2010. After the assassination of the Nirankari leader Gurbachan Singh on April 24, 1980, Bhindranwale is universally acknowledged to have remarked that if he ever met Bhaii Ranjit Singh, the suspected killer, he would weigh him in gold (i.e. reward him with his weight in gold).
"https://ml.wikipedia.org/w/index.php?title=ബാബാ_ഗുർബചൻ_സിങ്&oldid=2386108" എന്ന താളിൽനിന്ന് ശേഖരിച്ചത്