"ബാൾട്ടിക് കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: scn:Mari Bàlticu
(ചെ.) തലക്കെട്ടു മാറ്റം: ബാള്‍ട്ടിക് കടല്‍ >>> ബാൾട്ടിക് കടൽ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

05:44, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബാള്‍ട്ടിക് കടലിന്റെ ഭൂപടം

വടക്കന്‍ യൂറോപ്പിലെ ഒരു ഉള്‍നാടന്‍ കടലാണ് ബാള്‍ട്ടിക് കടല്‍. ഇത് സ്കാന്‍ഡിനേകിയന്‍ ഉപദ്വീപ്, യൂറോപ്പിന്റെ പ്രധാന വന്‍‌കരാ ഭാഗം, ഡാനിഷ് ദ്വീപുകള്‍ എന്നിവയാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഏറിസണ്‍, ഗ്രേറ്റ് ബെല്‍റ്റ്, ലിറ്റില്‍ ബെല്‍റ്റ് എന്നിവ വഴി ഈ കടല്‍ കറ്റെഗാട്ടില്‍ ചെന്ന് ചേരുന്നു. കറ്റെഗാട്ട്, സ്കാഗെറാക്ക് വഴി നോര്‍ത്ത് കടലിലും തുടര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തിലും ചെന്ന് ചേരുന്നു. വൈറ്റ് കടലുമായി വൈറ്റ് കടല്‍ കനാല്‍, നോര്‍ത്ത് കടലുമായി കിയേല്‍ കനാല്‍ എന്നീ മനുഷ്യ നിര്‍മിത കനാലുകള്‍ മുഖേന ബാള്‍ട്ടിക്ക് കടല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വടക്ക് ദിശയില്‍ ബൊത്നിയ ഉള്‍ക്കടലും വടക്ക് കിഴക്കന്‍ ദിശയില്‍ ഫിന്‍ലാന്റ് ഉള്‍ക്കടലും കിഴക്ക് ദിശയില്‍ റിഗ ഉള്‍ക്കടലുമാണ് ഇതിന്റെ അതിരുകള്‍.

ബാള്‍ട്ടിക് കടലിന്റെ ദൃശ്യം - ജര്‍മ്മനിയുടെ സമീപത്തു് നിന്നും
"https://ml.wikipedia.org/w/index.php?title=ബാൾട്ടിക്_കടൽ&oldid=588921" എന്ന താളിൽനിന്ന് ശേഖരിച്ചത്