"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.)No edit summary
വരി 12: വരി 12:
== ഇവയും കാണുക ==
== ഇവയും കാണുക ==
*[[ത്യാഗരാജ ആരാധന]]
*[[ത്യാഗരാജ ആരാധന]]

== ചിത്രശാല ==
<gallery>
ചിത്രം:Thirvaiyar tanjore thyagaraja samadhi.JPG|തഞ്ചാവൂരിനു സമീപം തിരുവൈയ്യാറിലെ ത്യാഗരാജ സമാധി. ത്യാഗരാജ സംഗീതോല്‍സവം ഇതിന്റെ മുന്‍പിലെ മണല്പരപ്പില്‍ വച്ചു നടത്തപ്പെടുന്നു.
</gallery>


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികള്‍ ==

11:14, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ത്യാഗരാജസ്വാമികള്‍

കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ വാഗ്ഗേയകാരന്മാരില്‍ ഒരാളാണ് ത്യാഗരാജന്‍ (തെലുങ്ക്: శ్రీ త్యాగరాజ స్వామి;തമിഴ്: ஸ்ரீ தியாகராஜ சுவாமிகள் മ. 1847). ത്യാഗരാജന്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രി, എന്നിവര്‍ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് അറിയപ്പെടുന്നു.

തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരില്‍ ജനിച്ച അദ്ദേഹം തിരുവൈയാറില്‍ ആണ് വളര്‍ന്നത്. തെലുങ്ക്, സംസ്കൃതം എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഠിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. തിരുവൈയാറില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും‍.

കര്‍ണാടകസംഗീതം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വളര്ച്ചയ്ക്കും പ്രചരണത്തിനും ത്യാഗരാജസ്വാമികള്‍ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നല്കിയിട്ടുള്ളത്. ശ്രീരാമഭഗവാന്റെ പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീര്‍ത്തനങ്ങള്‍ ശ്രീരാമനെ പ്രകീര്‍ത്തിക്കുന്നവയാണ്. തത്ത്വജ്ഞാനപരങ്ങളും സന്മാര്‍ഗജീവിതപ്രേരകങ്ങളുമായ നിരവധി കീര്‍ത്തനങ്ങളും അദ്ദേഹം വിരചിച്ചിട്ടുണ്ട്. ലൌകിക സുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും ഭഗവച്ചരണാഗതിയും, ആത്മസാക്ഷാല്‍ക്കാരവും ഉദ്ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും. ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തില്‍ സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകള്‍ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാല്‍ ആ കീര്‍ത്തനങ്ങള്‍ രൂപഭേദമില്ലാതെ, പൂര്‍‌വ്വരൂപത്തില്‍ത്തന്നെ നിലനിന്നുവരുന്നു.

ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് കര്‍ണാടകസംഗീതം പൂര്‍ണവളര്‍ച്ച പ്രാപിച്ചത്. അദ്ദേഹം തോഡി, ശങ്കരാഭരണം, കാംബോജി, കല്യാണി തുടങ്ങിയ പ്രസിദ്ധ രാഗങ്ങളില്‍ വളരെ കീര്‍ത്തനങ്ങള്‍ രചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ഖരഹരപ്രിയ രാഗത്തില്‍ അനേകം കീര്‍ത്തനങ്ങള്‍ വിരചിട്ടുണ്ട്.

ത്യാഗരാജസ്വാമികള്‍ ഘന രാഗങ്ങളായ നാട്ട, ഗൌള, ആരഭി, വരാളി, ശ്രീരാഗം എന്നിവയില്‍ യഥാക്രമം രചിച്ച ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര, എന്തരോ മഹാനുഭവുലു എന്നീ സുപ്രധാന കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ പഞ്ചരത്നകീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്നു. സുന്ദരകൃതികളാല്‍ കര്‍ണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികള്‍ സംഗീതവിദ്വാന്മാര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും നിത്യസ്മരണീയനായ 'സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.[അവലംബം ആവശ്യമാണ്]

ഇവയും കാണുക

ചിത്രശാല

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ത്യാഗരാജൻ&oldid=548626" എന്ന താളിൽനിന്ന് ശേഖരിച്ചത്