"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 34: വരി 34:


* സുന്ദര കേരളം നമ്മൾക്ക്
* സുന്ദര കേരളം നമ്മൾക്ക്
* (ഡോക്ടർ ഇന്നസെൻ്റാണ് 2012)
* (ഡോക്ടർ ഇന്നസെൻ്റാണ് 2012) <ref>https://m3db.com/sona-nair</ref>


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==

04:16, 29 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സോന നായർ
ജനനം (1975-03-04) 4 മാർച്ച് 1975  (49 വയസ്സ്)
ദേശീയതIndian
തൊഴിൽActress
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)Udayan Ambadi
മാതാപിതാക്ക(ൾ)K.Sudhakaran, Vasundara

മലയാള ചലച്ചിത്ര ടെലി-സീരിയൽ അഭിനേത്രിയാണ് സോന നായർ (ജനനം: 04 മാർച്ച് 1975) 1996-ൽ റിലീസായ തൂവൽക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. സിനിമ അഭിനയത്തോടൊപ്പം തന്നെ ടെലി സീരിയലുകളിലും സജീവ സാന്നിധ്യമാണ്.[1]

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് സുധാകരൻ്റെയും വസുന്ധരയുടേയും മകളായി 1975 മാർച്ച് 4ന് ജനിച്ചു. കഴക്കൂട്ടം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സോന തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിന്ന് ബിരുദം നേടി.

1986-ൽ റിലീസായ ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ടെലി സീരിയലുകളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്.

1996-ൽ പത്ത് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരമായിരുന്നു സോനയുടെ രണ്ടാമത്തെ സിനിമ. തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ എന്നിവയുൾപ്പെടെ 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടു.

1991 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളും സജീവ സാന്നിധ്യമായി.

രാച്ചിയമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലഭിനയിച്ച സോനയ്ക്ക് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് 2006-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.

ആലപിച്ച ഗാനം

  • സുന്ദര കേരളം നമ്മൾക്ക്
  • (ഡോക്ടർ ഇന്നസെൻ്റാണ് 2012) [2]

സ്വകാര്യ ജീവിതം

സിനിമ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് ഭർത്താവ്. 1996-ലായിരുന്നു ഇവരുടെ വിവാഹം.

അഭിനയിച്ച സിനിമകൾ

  • ടി.പി.ബാലഗോപാലൻ എം.എ. 1986
  • തൂവൽക്കൊട്ടാരം 1996
  • കഥാനായകൻ 1997
  • ഭൂപതി 1997
  • ദി കാർ 1997
  • ദി ഗോഡ്മാൻ 1997
  • വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999
  • നാടൻ പെണ്ണും നാട്ടുപ്രമാണിയും 2000
  • അരയന്നങ്ങളുടെ വീട് 2000
  • ഡാനി 2001
  • നെയ്ത്തുകാരൻ 2001
  • ഇവർ 2003
  • കസ്തൂരിമാൻ 2003
  • പട്ടണത്തിൽ സുന്ദരൻ 2003
  • കണ്ണിനും കണ്ണാടിക്കും 2004
  • മനസിനക്കരെ 2004
  • വെട്ടം 2004
  • പ്രവാസം 2004
  • ഉദയം 2004
  • ബ്ലാക്ക് 2004
  • നരൻ 2005
  • രാഷ്ട്രം 2006
  • വാസ്തവം 2006
  • വടക്കുംനാഥൻ 2006
  • അച്ഛൻ്റെ പൊന്നുമക്കൾ 2006
  • അവൻ ചാണ്ടിയുടെ മകൻ 2006
  • ഹലോ 2007
  • പരദേശി 2007
  • നാലു പെണ്ണുങ്ങൾ 2007
  • സൂര്യൻ 2007
  • ജൂലൈ 4 2007
  • വെറുതെ ഒരു ഭാര്യ 2008
  • പച്ചമരത്തണലിൽ 2008
  • സൗണ്ട് ഓഫ് ബൂട്ട് 2008
  • കഥ, സംവിധാനം കുഞ്ചാക്കോ 2009
  • പാസഞ്ചർ 2009
  • പുതിയ മുഖം 2009
  • ഏഞ്ചൽ ജോൺ 2009
  • സ്വ.ലേ. 2009
  • വേനൽമരം 2009
  • സാഗർ ഏലിയാസ് ജാക്കി 2009
  • കേരള കഫേ 2009
  • പുണ്യം അഹം 2010
  • നല്ലവൻ 2010
  • സൂഫി പറഞ്ഞ കഥ 2010
  • പാച്ചുവും കോവാലനും 2011
  • സർക്കാർ കോളനി 2011
  • നാടകമെ ഉലകം 2011
  • ഡോക്ടർ ഇന്നസെൻറാണ് 2012
  • ഓറഞ്ച് 2012
  • പ്രോഗ്രസ് റിപ്പോർട്ട് 2013
  • പകരം 2013
  • ഇംഗ്ലീഷ് 2013
  • കുട്ടീം കോലും 2013
  • കൊന്തയും പൂണുലും 2014
  • തിലോത്തമ 2015
  • ഇതിനുമപ്പുറം 2015
  • റോക്ക് സ്റ്റാർ 2015
  • വൈറ്റ് 2016
  • പേരറിയാത്തവർ 2016
  • കാംബോജി 2017
  • കളി 2017
  • കമ്മാരസംഭവം 2018
  • ഫൈനൽസ് 2019
  • പത്മവ്യൂഹത്തിലെ അഭിമന്യു 2019
  • കുമ്പളങ്ങി നൈറ്റ്സ് 20l9

അവലംബം

  1. https://www.pravasishabdam.com/sona-nair-about-naran-movie/
  2. https://m3db.com/sona-nair
"https://ml.wikipedia.org/w/index.php?title=സോന_നായർ&oldid=3612438" എന്ന താളിൽനിന്ന് ശേഖരിച്ചത്