"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
removed some errors
→‎ആത്മീയവാദം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:


=== ആത്മീയവാദം ===
=== ആത്മീയവാദം ===
ഭൌതിക പതാർത്ഥങ്ങൾ മാത്രമല്ല നിലവിലുള്ളതെന്നും ആത്മീയ ആശയങ്ങൾ കൂടി നിലവിലുണ്ടെന്നും ആത്മീയ വാദം സമർത്തിക്കുന്നു. നമ്മെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത്സമർത്തിക്കുന്നു.
ഭൌതിക പതാർത്ഥങ്ങൾ മാത്രമല്ല നിലവിലുള്ളതെന്നും ആത്മീയ ആശയങ്ങൾ കൂടി നിലവിലുണ്ടെന്നും ആത്മീയ വാദം സമർത്ഥിക്കുന്നു. നമ്മെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത് സമർത്ഥിക്കുന്നു
ആത്മീയവാദത്തിലേ ഒരു ചിന്ത ധാരയാണ് അദ്വൈതവാദം അദ്വൈത വാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്.
ആത്മീയവാദത്തിലെ ഒരു ചിന്താധാരയാണ് അദ്വൈതവാദം അദ്വൈത വാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്.


== പ്രധാന കാഴ്ചപ്പാടുകൾ ==
== പ്രധാന കാഴ്ചപ്പാടുകൾ ==

09:05, 28 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭൗതികം (വിവക്ഷകൾ) എന്ന താൾ കാണുക. ഭൗതികം (വിവക്ഷകൾ)

എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഭൗതിക പദാർഥങ്ങളാലാണെന്നും നാമറിയുന്ന എല്ലാ പ്രവർത്തനങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനിൽക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് ഭൗതിക പദാർഥങ്ങൾ (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ദൈവം ആത്മാവ് മാലാഖ തുടങ്ങി ഒരു അതീന്ദ്രിയ ശക്തികളും ഇല്ല എന്നാണ് ഭൌതികവാദം വാദിക്കുന്നത്.

പാശ്ചാത്തലം

ലോകത്തെ വിവക്ഷിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും മറിച്ച് ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടിലൂടെയും. ആദ്യകാലഘട്ടങ്ങളിൽ പ്രബലമായിരുന്നത് ആത്മീയ വാദമായിരുന്നു. ഇതിനെ ശക്തമായി എതിർത്തുകൊണ്ടായിരുന്നു ഭൗതികവാദം നിലവിൽ വന്നത്.

ആത്മീയവാദം

ഭൌതിക പതാർത്ഥങ്ങൾ മാത്രമല്ല നിലവിലുള്ളതെന്നും ആത്മീയ ആശയങ്ങൾ കൂടി നിലവിലുണ്ടെന്നും ആത്മീയ വാദം സമർത്ഥിക്കുന്നു. നമ്മെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത് സമർത്ഥിക്കുന്നു ആത്മീയവാദത്തിലെ ഒരു ചിന്താധാരയാണ് അദ്വൈതവാദം അദ്വൈത വാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്.

പ്രധാന കാഴ്ചപ്പാടുകൾ

  • ഒരു ഭൗതിക ലോകമേ ഉള്ളു, സ്വർഗ്ഗവും നരകവുമൊന്നും ഇല്ല
  • ഈ ഭൗതികലോകം ഒരു അസാധാരണ ശക്തിയാൽ നിർമ്മിതമല്ല
  • ഭൗതിക പദാർഥങ്ങൾ മനസ്സിനും ചിന്തയ്ക്കുമെല്ലാം സ്വതന്ത്രമായി നിലനിൽക്കുന്നു. ചിന്തയും മനസ്സുമൊക്കെ ആവിർഭവിക്കുന്നതിനുമുൻപുതന്നെ അവ നിലനിന്നിരുന്നു
  • പദാർഥങ്ങൾ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൗതിക പദാർഥങ്ങളുടെ ഏറ്റവും ഉയർന്ന ഉത്പന്നമാണ്
  • ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാൽ ഇവ ഭൗതിക ശരീരത്തിൽ നിന്നും വേർപെട്ട് നിലനിൽക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിർക്കുന്നു

പ്രതിഷേധം

٭ മനസ്സ് ചിന്ത ആശയം വികാരം ബോധം തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായി വിശദീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

മാർക്സിയൻ കാഴ്ചപ്പാടിൽ

ഭൗതികവാദത്തിന്റെ വൈരുദ്ധ്യാത്മക വാദവുമായുള്ള സങ്കലനഫലമായ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന തത്ത്വസംഹിതയാണ് മാർക്സിയൻ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.

"https://ml.wikipedia.org/w/index.php?title=ഭൗതികവാദം&oldid=3304358" എന്ന താളിൽനിന്ന് ശേഖരിച്ചത്