"ജന്മദിനം (കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:കഥ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 8: വരി 8:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:കഥ]]

22:16, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ജന്മദിനം പുസ്തകം.jpg

മലയാളത്തിന്റെ വിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ  1945   ൽ രചിച്ച സരളമായ ഒരു കഥയാണ് ജന്മദിനം. എട്ടോളം കഥകൾ ഉൾപ്പെടുന്ന ജന്മദിനം എന്ന കഥാസമാഹാരത്തിലാണ് ഈ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഷീറിന്റെ തന്നെ എഴുതുന്ന രൂപത്തിൽ രചിക്കപ്പെട്ട ഈ കൃതി അദ്ദേഹത്തിന്റെ  ഒരു ജന്മദിനത്തെ അനുസ്മരിക്കുന്നു.[1]

കഥ

പുറമെനിന്നു കാണുന്നതിൽ നിന്ന് വ്യത്യസ്തമായി  മുഴുപട്ടിണിയിലാകുന്ന  ബഷീറിനെയാണ് ജന്മദിനത്തിൽ നാം കാണുന്നത്. ഇടനേരങ്ങളിൽ സന്ദർശനത്തിനായെത്തുന്ന പ്രമുഖർ ഒന്നും തന്നെ അദ്ദേഹത്തിന്റെ വിശപ്പിനെക്കുറിച്ച്  ചോദിക്കുന്നില്ല അവരെല്ലാവരും ഗൗരവമാർന്ന സാമൂഹ്യ പ്രശ്നങ്ങളിൽ മുഴുകുന്നു. മനുഷ്യന്റെ അടിസ്ഥാന പ്രശ്നം വിശപ്പാണെന്ന  ആശയം മുന്നോട്ട് വക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.വിശപ്പകറ്റാനായി എത്തുന്ന കുട്ടികളെ കള്ളനാണയം നൽകി  പറ്റിക്കുക വഴി സമകാലിക യുവത്വത്തിന്റെ  കപടമുഖം  വലിച്ചു ചീന്തുകയാണ്  ബഷീർ ചെയ്യുന്നത്. ഒടുവിൽ തന്റെ ജന്മദിനത്തിലെ  സുഖനിദ്രയ്ക്ക് വേണ്ടി  അയൽപക്കത്തെ  ഭക്ഷണം കട്ടെടുക്കുന്നതിലേക്ക് ബഷീർ എത്തുന്നു.ഇത്തരത്തിൽ വിശപ്പ് എന്ന വികാരത്തെ  ചിത്രീകരിക്കുന്നതിൽ  ബഷീർ വിജയിച്ചിരിക്കുന്നു

അവലംബം

"https://ml.wikipedia.org/w/index.php?title=ജന്മദിനം_(കഥ)&oldid=3105277" എന്ന താളിൽനിന്ന് ശേഖരിച്ചത്