"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 8: വരി 8:
ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം. രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ. ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം.

ഈജിയൻ കടലിലെ ദ്വീപുകളെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.
ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ്. ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.

# വടക്കുകിഴക്കൻ ഈജിയൻ ദ്വീപുകൾ
# വടക്കുകിഴക്കൻ ഈജിയൻ ദ്വീപുകൾ
വരി 17: വരി 17:
# ഡോഡികെനീസ്
# ഡോഡികെനീസ്
# ക്രീറ്റ്
# ക്രീറ്റ്

വൻകരയിലെ പർവ്വതനിരകളുടെ കടലിലേയ്ക്കുള്ള തുടർച്ചയാണ് ഇതിൽ പല ദ്വീപുകളും.

==ചരിത്രം==

ഈജിയൻ കടലിന്റെ തീരപ്രദേശം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് 4000 ബി.സി.യിലാണ്. ഹിമയുഗത്തിൽ(16000 ബി.സി.യിൽ) ഇവിടെ ജലനിരപ്പ് 130 മീ. താഴെയായിരുന്നു. ആവാസം തുടങ്ങിയ കാലത്തും ഇന്നത്തെ പല ദ്വീപുകളും കരയോട് ബന്ധപ്പെട്ട് കിടന്നിരുന്നതായി കരുതപ്പെടുന്നു.

ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് [[പ്ലേറ്റോ]] പ്രസ്താവിച്ചിട്ടുണ്ട്. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.

17:51, 27 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Topographical and bathymetric map

മദ്ധ്യധരണ്യാഴിയുടെ ഗ്രീസിനും ടർക്കിക്കും മധ്യേയുള്ള ഭാഗമാണ് ഈജിയൻ കടൽ. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ മാർമറ കടലിനോടും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലിനോടും ബന്ധപ്പെട്ടിരിക്കുന്നു. പഴയകാലത്ത് ആർക്കിപെലാഗോ (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം

ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം. രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ. ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം.

ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ്. ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.

  1. വടക്കുകിഴക്കൻ ഈജിയൻ ദ്വീപുകൾ
  2. യൂബോ
  3. വടക്കൻ സ്പൊറാഡിസ്
  4. സൈക്ലാഡിസ്
  5. സാരോണിക്
  6. ഡോഡികെനീസ്
  7. ക്രീറ്റ്

വൻകരയിലെ പർവ്വതനിരകളുടെ കടലിലേയ്ക്കുള്ള തുടർച്ചയാണ് ഇതിൽ പല ദ്വീപുകളും.

ചരിത്രം

ഈജിയൻ കടലിന്റെ തീരപ്രദേശം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് 4000 ബി.സി.യിലാണ്. ഹിമയുഗത്തിൽ(16000 ബി.സി.യിൽ) ഇവിടെ ജലനിരപ്പ് 130 മീ. താഴെയായിരുന്നു. ആവാസം തുടങ്ങിയ കാലത്തും ഇന്നത്തെ പല ദ്വീപുകളും കരയോട് ബന്ധപ്പെട്ട് കിടന്നിരുന്നതായി കരുതപ്പെടുന്നു.

ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് പ്ലേറ്റോ പ്രസ്താവിച്ചിട്ടുണ്ട്. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.

"https://ml.wikipedia.org/w/index.php?title=ഈജിയൻ_കടൽ&oldid=1875311" എന്ന താളിൽനിന്ന് ശേഖരിച്ചത്