"താരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: am:ፎረፎር
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: tl:Balakubak
വരി 44: വരി 44:
[[ta:பொடுகு]]
[[ta:பொடுகு]]
[[te:చుండ్రు]]
[[te:చుండ్రు]]
[[tl:Balakubak]]
[[tr:Kepek]]
[[tr:Kepek]]
[[uk:Лупа]]
[[uk:Лупа]]

05:08, 6 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷ്മദർശിനിയിലൂടെയുള്ള താരന്റെ ചിത്രം

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കൺ പോളകളിലെ കോശങ്ങൾ അടരുക, പോളകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്.

ആയുർവേദത്തിൽ

കഫ-വാത പ്രധാനമായ ദോഷ കോപം നിമിത്തമാണ് ദാരുണകം (താരൻ) ഉണ്ടാകുന്നതെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ശിരസ്സിൽ ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി ശിരസ്സിൽ നിന്നും ഇളകുക, തരിപ്പ്, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് താരന്റേത്. നെറ്റിയിലെ സിര വേധിച്ചു രക്തമോക്ഷം ചെയ്യുന്നത് താരന് പരിഹാരമായി നിർദേശിക്കുന്നുണ്ട്. നിർദിഷ്ടങ്ങളായ അഭ്യംഗ സ്നാന-നസ്യ-ശിരോവസ്ത്യാദികൾ ശീലിക്കുന്നതും ഫലപ്രദമാണ്. തല മുണ്ഡനം ചെയ്ത ശേഷം ചികിത്സ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. താരന്റെ ചികിത്സയ്ക്ക് അനേകം ലേപനങ്ങളും തൈലങ്ങളും ആയുർവേദത്തിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

പ്രതിവിധി

സാലിസിലിക് അമ്ലമോ സെലിനിയം സൾഫൈഡോ കലർന്ന ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകിയാൽ ശമനം ഉണ്ടാകും. കോർട്ടികോസ്റ്റിറോയിഡ് ചേർന്ന ഔഷധം രാത്രിയിൽ തലയിൽ പുരട്ടാൻ നിർദേശിക്കാറുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താരൻ&oldid=1671585" എന്ന താളിൽനിന്ന് ശേഖരിച്ചത്