"ഓംലെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: br:Alumenn
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fa:املت
വരി 22: വരി 22:
[[es:Tortilla francesa]]
[[es:Tortilla francesa]]
[[eu:Arrautzopil]]
[[eu:Arrautzopil]]
[[fa:املت]]
[[fi:Munakas]]
[[fi:Munakas]]
[[fr:Omelette]]
[[fr:Omelette]]

17:45, 8 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വേവിച്ചെടുത്ത പ്ലൈൻ ഓംലെറ്റ്

അടിച്ച മുട്ട പാചക എണ്ണയോ വെണ്ണയോ ഉപയോഗിച്ച് വറചട്ടിയിൽ വേവിച്ചെടുക്കുന്നതാണ് ഓംലെറ്റ്. ഓംലെറ്റ് എന്നത് ഒരു ഫ്രഞ്ച് പദമാണ്. നന്നായി അടിച്ചെടുത്ത മുട്ടയിൽ പച്ചമുളക് ഉള്ളി എന്നിവ ചെറുതായി അരിഞ്ഞതും,പാകത്തിനു ഉപ്പും ചേർത്ത് ചെറുചൂടിൽ അല്പസമയം വേവിച്ചെടുക്കുന്നതാണ് ഓംലെറ്റിന്റെ ഒരു പാചകരീതി. പച്ചമുളകിനു പകരം കുരുമുളക് പൊടിയും എരിവിനായി ഉപയോഗിക്കാറുണ്ട്. മുട്ടമാത്രം അടിച്ചെടുത്ത് വേവിച്ച് പിന്നീട് അവശ്യാനുസരണം ഉപ്പോ, എരിവോ ചേർക്കുന്ന രീതിയുമുണ്ട്. ഇങ്ങനെ വേവിച്ചെടുക്കുന്ന മുട്ടയിൽ ഇറച്ചി, പച്ചക്കറി, ചീസ് എന്നിവ നിറച്ച് ഭക്ഷിക്കാറുണ്ട്.

ചരിത്രം

പുരാതന കിഴക്കൻ രാജ്യങ്ങളിൽ നിന്നാണ് ഓംലെറ്റിന്റെ ഉൽഭവമെന്ന് പൊതുവിൽ വിശ്വസിക്കപ്പെടുന്നു. ചെറുതായി അരിഞ്ഞ ഭക്ഷ്യ ഇലകൾ അടിച്ചെ മുട്ടയിൽ ചേർത്ത് നന്നായി വറുത്തെടുത്ത് സ്ലൈസായി മുറിക്കുന്ന ഒരു വിഭവം പിന്നീട് വടക്കൻ ആഫ്രിക്ക, മധ്യേഷ്യ എന്നിവയിലൂടെ പശ്ചിമ യൂറോപ്പിലെത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഫ്രഞ്ച് ഓംലെറ്റ്,ഇറ്റാലിയൻ ഫ്രിറ്റാറ്റ ,സ്പാനിഷ് റ്റോർട്ടില്ല തുടങ്ങിയവക്കായി യഥാർഥ ഓംലെറ്റിന്റെ രീതി തന്നെ ഈ രാജ്യങ്ങൾ സ്വീകരിച്ചു.

പകുതിവേവിലുള്ള ഓംലെറ്റ്
"https://ml.wikipedia.org/w/index.php?title=ഓംലെറ്റ്&oldid=1354606" എന്ന താളിൽനിന്ന് ശേഖരിച്ചത്