പീനസം
ദൃശ്യരൂപം
പീനസം | |
---|---|
സ്പെഷ്യാലിറ്റി | ഓട്ടോറൈനോലാറിംഗോളജി |
മൂക്കിനും കണ്ണുകൾക്കും ചുറ്റുമുള്ള അസ്ഥികൾക്കിടയിലെ ശൂന്യമായ അറകളെ സൈനസുകൾ എന്നു പറയുന്നു. ഈ അറകളുടെ ഉൾഭാഗത്ത് ഉണ്ടാകുുന്ന നീരു വീഴ്ചയാണ് പീനസം (സൈനസൈറ്റിസ്)[1]
വർഗ്ഗീകരണം
[തിരുത്തുക]- സൈനസൈറ്റിസിനെ പ്രധാനമായും രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം[2]
- അക്യൂട് (Acute) സൈനസൈറ്റിസ്: ഇത് കുറച്ച് ദിവസങ്ങൾ മുതൽ 4 ആഴ്ചകൾ വരെ ഉണ്ടാകുാം.
- ക്രോണിക് (Chronic) സൈനസൈറ്റിസ്: ഇത് 3 മാസത്തിൽ കുടുതൽ ഉണ്ടാകുാം.
- സൈനസുകൾ അവയുടെ സ്ഥാനമനുസരിച്ച് നാലായി വർഗ്ഗീകരിക്കാം
- മാക്സില്ലറി (Maxillary): കവിളിനു താഴത്തെ ഭാഗം.
- ഫ്രോണ്ടൽ (Frontal): കണ്ണിനു മുകളിലത്തെ ഭാഗം.
- എത്ത്മോയ്ഡൽ (Ethmoidal): കണ്ണുകളുടെ ഇടയിലത്തെ ഭാഗം.
- സ്ഫീനോയ്ഡൽ (Sphenoidal): കണ്ണിനു പുറകിലത്തെ ഭാഗം.
കാരണങ്ങൾ
[തിരുത്തുക]സൈനസൈറ്റിസ് പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗബാധ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. മൂക്കിൻറെ പാലത്തിലുണ്ടാകുന്ന വളവും സൈനസൈറ്റിസിനുള്ള ഒരു പ്രധാന കാരണമാണ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു.[3] ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.[4] ഈർപ്പമില്ലാത്ത വായു സ്ഥിരമായി ശ്വസിച്ചെടുക്കുന്നവർക്ക് സൈനസൈറ്റിസ് ഉണ്ടാവാം. സൈനസുകളിലെ ശ്ലേഷ്മം ഈർപ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.[1]മുഖത്തെ എല്ലുകളുടെ സങ്കോചവും വികാസവും ചിലപ്പോൾ സൈനസൈറ്റിസ് വരാൻ കാരണമാകാറുണ്ട്.[5]
രോഗലക്ഷണങ്ങൾ
[തിരുത്തുക]- തലവേദന: ഇതാണ് പ്രധാന ലക്ഷണം. ഇൗ വേദന പ്രധാനമായും സൈനസുകളിൽ അനുഭവപ്പെടുന്നു. മാത്രമല്ല, കുനിയുമ്പോഴും, നിലത്ത് കിടക്കുമ്പോഴും ഇത് സാധാരണ കുടുന്നു. വേദന സാധാരണ തലയുടെ ഒരു വശത്തുനിന്നും തുടങ്ങി രണ്ടു വശത്തേക്കും പടരുന്നു.[6]
- മൂക്കൊലിപ്പ്: കട്ടി കുടിയ മൂക്കൊലിപ്പും ഇതിന്റെ ഒരു ലക്ഷണമാണ്. ഇത് പൊതുവേ പച്ച നിറത്തിലായിരിക്കും. ചിലപ്പോൾ ഇതിനൊപ്പം ചോരയും ചലവും വരാം.[7]
- മുക്കടപ്പ്
- രാത്രിയില്ലുള്ള വിട്ടുമാറാത്ത ചുമ[1]
- ശരീരം ബാലൻസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്
- തലയിൽ ആകെക്കൂടി ഒരു ഭാരം[5]
- പല്ലുവേദന: മാക്സില്ലറി സൈനസുകളെ ബാധിക്കുന്ന സൈനസൈറ്റിസിന്റെ രോഗലക്ഷണം.
- ക്രോണിക് സൈനസൈറ്റിസ് ഗുരുതരമാകുന്നതോടെ കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. മൂക്കിനും കണ്ണിനെയും വേർതിരിച്ചു നിർത്തുന്നത് ഒരു നേർത്ത അസ്ഥിയാണ്. സൈനസുകളിൽ കഫം കൂടുതലാവുമ്പോൾ കണ്ണുകളിലേക്കും പോകും. ഇത് കണ്ണിൽ പഴുപ്പ് നിറയാനും കാഴ്ചയെ ബാധിക്കാനും ഇടയാക്കും. [1]
ചികിത്സ
[തിരുത്തുക]- മരുന്നുകൾ: മരുന്നുകൾ കൊണ്ട് തന്നെ മിക്ക സൈനസൈറ്റിസുകളും മാറ്റാവുന്നതോ, കുറക്കാവുന്നതോ ആണ്.
- അനാൽജെസിക്കുകൾ: സൈനസൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുുറക്കാൻ ഇവ ഉപയോഗിക്കാറുണ്ട്.
- അലർജിയുടെ മരുന്നുകൾ: ഇവ അലർജി കാരണമുണ്ടാകുന്ന സൈനസൈറ്റിസുകൾക്ക് ഉപയോഗിക്കാം.
- ആന്റിബയോട്ടിക്കുകൾ: ബാക്ടീരിയ ഉണ്ടാക്കുന്ന സൈനസൈറ്റിസുകൾക്ക് ഇതുപയോഗിക്കാം.[8]
- ശസ്ത്രക്രിയ: ക്രോണിക്ക് സൈനസൈറ്റിസുകൾക്ക് ചിലപ്പോൾ മൂക്കിന്റെ ശസ്ത്രക്രിയയുടെ ആവശ്യം വന്നേക്കാം. സൈനസൈറ്റിസ് പൂർണ്ണമായി ഭേതമാക്കാൻ ശസ്ത്രക്രിയയാണ് മാർഗ്ഗം.[9]
- സ്റ്റിറോയിഡുകൾ: ചില ക്രോണിക്ക് സൈനസൈറ്റിസുകളുടെ ചികിത്സക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ട്.[10]
- സൈനസ്പ്ലാസ്റ്റി - ഇതിൽ ഒരു കത്തീറ്ററിന്റെ അറ്റത്ത് ബലൂൺ ഘടിപ്പിച്ച് സൈനസുകളുടെ അറകളിലേക്ക് കടത്തിവിടുന്നു. ബലൂൺ വികസിച്ചുവരുമ്പോൾ സൈനസ് അറകളിലെ ഭാഗങ്ങൾ വികസിച്ചു വരുകയും അതുവഴി കട്ടപിടിച്ച കഫവും മറ്റും ഒഴുകി മാറുകയും ചെയ്യുന്നു.[5]
- ഓർഗാനോപ്പതിക് ഔഷധങ്ങൾ[1]
- വീട്ടിൽ ചെയ്യാവുന്ന ചെറിയ ചികിത്സളും മുൻകുരുതലുകളും:
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൂടാതെ വീട്ടിലെ അന്തരീക്ഷത്തിൽ ആർദ്രത (Humidity)ഉണ്ടെന്ന് ഉറപ്പു വരുത്തുക.[9]
- ആവി പിടിക്കുക.[8]
- പുക വലിക്കാതിരിക്കുക
- അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അകറ്റി നിർത്തുക
- ഉപ്പുവെള്ളം കൊണ്ട് മൂക്ക് തുടക്കുക.[8]
- ധാരാളം വെള്ളം കുടിക്കുക.[8]
- ലെമൺ ബാം ഇലകൾ വെള്ളത്തിലിട്ടു തിളപ്പിച്ച് ചെറുചൂടോടെ വെള്ളം ഗാർഗിൾ ചെയുക.[1]
- തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഒരു പരിധി വരെ സൈനസൈറ്റിസിൽ നിന്നും ആശ്വാസം തരുന്നു.
- ഉപ്പും, എരിവും, പഞ്ചസാരയുടെ അളവും കുറയ്ക്കുക[5]
- വിറ്റമിൻ എ ധാരാളം അടങ്ങിയ കാരറ്റ്, സ്വീറ്റ് പൊട്ടാറ്റോ, തക്കാളി,ഓറഞ്ച്, മാങ്ങ തുടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക.[5]
- വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ചെറുനാരങ്ങ തുടങ്ങിയവ കഴിയ്ക്കുന്നതും സൈനസൈറ്റിസ് തടയാൻ നല്ലതാണ്.[5]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 ഡോ.ടി.കെ.അലക്‌സാണ്ടർ "സൈനസൈറ്റിസും ചികിത്സയും", Boldsky.com August 2010.
- ↑ "Sinusitis". Christine Radojicic. Disease Management Project., Cleveland Clinic. Retrieved November 26, 2012.
- ↑ Hamilos DL (October 2011). "Chronic rhinosinusitis: epidemiology and medical management". The Journal of Allergy and Clinical Immunology 128 (4): 693–707; quiz 708–9. doi:10.1016/j.jaci.2011.08.004. PMID 21890184.
- ↑ "The maxillary sinusitis of dental origin: From diagnosis to treatment", Le courrier du dentiste
- ↑ 5.0 5.1 5.2 5.3 5.4 5.5 "ഇയർ നോസ് ത്രോട്ട് പ്രശ്‌നങ്ങളും പരിഹാരങ്ങളും", blogspot.in
- ↑ "Sinusitus Complications", Patient Education. University of Maryland.
- ↑ "Sinusitis" Archived 2011-05-25 at the Wayback Machine., herb2000.com.
- ↑ 8.0 8.1 8.2 8.3 Leung RS, Katial R (March 2008). "The diagnosis and management of acute and chronic sinusitis". Primary care 35 (1): 11–24, v–vi. doi:10.1016/j.pop.2007.09.002. PMID 18206715.
- ↑ 9.0 9.1 Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594
- ↑ "Acute and Chronic Sinusitis: Treatments and Home Remedies", WebMD.com