നായില മുഹവ്വൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായില മുഹവ്വൾ

പ്രമുഖ ലബനീസ് രാഷ്ട്രീയ പ്രവർത്തകയും ലെബനാൻ പ്രസിഡന്റായിരുന്ന റിനെ മുഹവ്വളിന്റെ വിധവയുമാണ് നായില മുഹവ്വൾ English: Nayla Moawad (അറബി: الرئيسة نايلة معوض) (born 3 July 1940). 1991 മുതൽ ലെബനാൻ നാഷണൽ അസംബ്ലിയിൽ അംഗമാണ്. 2005 ജൂണിൽ നാഷണൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജൂലൈ 19മുതൽ സാമൂഹികകാര്യ വകുപ്പ് മന്ത്രിയായി.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം[തിരുത്തുക]

1940 ജൂലൈ മൂന്നിന് ലബനാനിലെ ബ്ഷാർറിയിൽ നാഗിബ് ഈസ അൽ ഖൗരി, എവലിൻ റോച്ച് എന്നിവരുടെ മകളായി ജനിച്ചു. സിറിയക് മറോനൈറ്റ് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടയാളായിരുന്നു പിതാവ്. സ്വതന്ത്ര്യത്തിന് മുൻപുള്ള ലബനാനിന്റെ പ്രസിഡന്റായിരുന്ന ബെച്ചാറ അൽ ഖൗറിയുടെ ബന്ധുവാണ്. കാത്തലിക് സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി.തുടർന്ന് ഫ്രഞ്ച് സാഹിത്യത്തിലും ചരിത്രത്തിലും ബെയ്‌റൂത്തിലെ സെന്റ് ജോസഫ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി.

ഔദ്യോഗിക ജീവിതം, വിവാഹം[തിരുത്തുക]

1962 മുതൽ 1965 വരെ എൽ ഒറിയന്റ് എന്ന വർത്തമാന പത്രത്തിൽ പത്രപ്രവർത്തകയായിരുന്നു. 1965ൽ റിനെ മുഹവ്വളിനെ വിവാഹം ചെയ്തു[1]. രണ്ടു മക്കളുണ്ട്. 1990ൽ ഭർത്താവിന്റെ ഓർമ്മയ്ക്കായി റിനെ മുഹവ്വള് ഫൗണ്ടേഷൻ സ്ഥാപിച്ചു[1]. ലബനാനിന്റെ സാമൂഹിക നീതി, സാമ്പത്തിക വികസനം എന്നിവയ്ക്കായാണ് ഈ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Topalian, Nohad (6 March 2013). "Lebanese women 'on the front lines' celebrated at Beirut conference". Al Shorfa. Beirut. Retrieved 23 March 2013.
"https://ml.wikipedia.org/w/index.php?title=നായില_മുഹവ്വൾ&oldid=3431791" എന്ന താളിൽനിന്ന് ശേഖരിച്ചത്