6 ഒക്ടോബർ 2013 (2013-10-06) – 20 ഒക്ടോബർ 2013 (2013-10-20)
ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ബി.ബി.സി മൂന്ന് എപ്പിസോഡ് ആയി പ്രക്ഷേപണം ചെയ്ത ഒരു ഡോക്യുമെന്ററിയാണ് ദി ഒട്ടോമൻസ് : യൂറോപ്പ്സ് മുസ്ലിം എംപറർസ് .[1] ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉദയം മുതൽ മഹാസാമ്രാജ്യമായി വളർന്ന വഴികളും സുവർണ്ണ കാലമായ സുൽത്താൻ സുലൈമാൻ മാഗ്നിഫിഷന്റിന്റെ പ്രതാപകാലവും ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം സുൽത്താൻ അബ്ദുൽ ഹമീദ് IIന്റെ കാലഘട്ടത്തിൽ സാമ്രാജ്യത്തിന്റെ പതനവും ഇതിൽ വരച്ചു കാട്ടുന്നു. സോമാലി - ബ്രിട്ടീഷ് പത്രപ്രവർത്തകനായ റാജിഹ് ഉമർ ആണ് ഈ ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.