തീവണ്ടിപ്പാത
തീവണ്ടിപ്പാത(പാളം), റെയിൽ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് വേണ്ട പാത, ഫാസ്റ്റ്നേഴ്സ്, സ്ലീപ്പേഴ്സ്, ട്രാക്ക് ബല്ലാസ്റ്റ് (പാത അടിഭാരം)എന്നിവ അടങ്ങിയ നിർമിതിയാണ്.
തീവണ്ടിചക്രങ്ങൾക്ക് ഉരുളുന്നതിന് അവലംബിക്കാവുന്ന പ്രതലമായിരിക്കും തീവണ്ടിപ്പാത. ബ്രിട്ടീഷ് ഇംഗ്ലീഷിൽ railway track എന്നും അമേരിക്കൻ ഐക്യനാടുകളിൽ railroad trackഎന്നും പറയുന്നു. പാതകൾ വൈദ്യുത വണ്ടികൾക്കോ വൈദ്യുതട്രാമുകൾക്കോ മുകളിലൂടെ പൊകുന്ന ലൈനുകൾക്കു വേണ്ടിയുള്ളതും മൂന്നാമത്തെ പാതയുള്ളതും ഉണ്ട്.
ഘടന
[തിരുത്തുക]സാമ്പ്രദായിക പാത ഘടന
[തിരുത്തുക]പുതിയ സാങ്കേതിക വികാസങ്ങൾ എന്തായാലും ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പൊടിച്ച കല്ലുകൾക്കു (ബല്ലാസ്റ്റ്) മീതെ പ്രീസ്റ്റ്രെസ്സ്ഡ് കോൺക്രീറ്റ് അല്ലെങ്കിൽ മരത്തിന്റെ സ്ലീപ്പറുകളിൽ ഉറപ്പിച്ചിട്ടുള്ള അടിപരന്ന പാതകളാണ്. മിക്ക കൂടുതൽ ഗതാഗതമുള്ള തീവണ്ടിപ്പാതകളും ഭാരത്തെ വീതിക്കുന്നതിന് ചെയ്യുന്നതിന് തുടർച്ചയായി വിളക്കിചേർത്ത പാളങ്ങളെ ബേസ്പ്ലേറ്റു വഴി, സ്ലീപ്പറുകളോട് പിടിപ്പിച്ചിരികുന്നു. കോൺക്രീറ്റ് സ്ലീപ്പർ ഉപയോഗിക്കുന്നിടങ്ങളിൽ പാളത്തിനും ടൈപ്ലേറ്റിനും ഇടയ്ക്ക് പ്ലാസ്റ്റിക്കോ റബ്ബരോ പാഡുകൽ വയ്ക്കാറുണ്ട്. പ്പാളത്തിനെ സ്ലീപ്പറിനോട് അടുപ്പിച്ച് നിറുത്തുന്നതിന് resilient fastenings ഉപയൊഗിക്കുന്നുണ്ട്.
രാസപരിചരണം നടത്തിയ മരം സ്ലീപ്പറായി ഉപയോഗിച്ചിരുന്നു. പ്രീ-സ്ട്രെസ്സ്ഡ് കോൺക്രീടറ്റ് സ്ലീപ്പറുകൾ മരം കിട്ടനില്ലാത്തപ്പോഴും കൂടുതൽ ഭാരവും വേഗവും വേണ്ടിടത്തും ഉപയോഗിക്കാറുണ്ട്. അപൂർവമായി ഉരുക്കും ഉപയോഗിക്കാറുണ്ട്.
പാത അടിഭാരം (track ballast ) സാധാരണയായി ചെറിയ കരിങ്കളുകളാണ്. സ്ലീപ്പറുകളെ താങ്ങി നിറുത്തലാണ് ഇവയുടെ ഉദ്ദേശം. തടസ്സമില്ലത്ത നീരൊഴുക്കിനും ചെറിയ ക്രമീകരണങ്ങൾക്കും ഇവ പറ്റും.
അടഭാരമില്ലാത്ത പാതകൾ
[തിരുത്തുക]പരമ്പരാഗത പാത ഘടനയ്ക്ക് സംരക്ഷണ ചെലവ് കൂടുതലാണ്. ഗുണക്കുറവും നീർച്ചാളുകളുടെ തകരാറും പ്രശ്നമാവാറുണ്ട്. അടിഭാരമില്ലാത്ത പാതകൾകൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവും. ഇവ ഏറ്റവും ലളിതരൂപത്തിലുള്ളതാണ്. ഇവ തുടർച്ചയായ കോൺക്രീറ്റ് സ്ലാബ്ബുകളിൽ resilient padകൾ ഉപയോഗിച്ച് പാറ്റകളെ നേരിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഒരുപാടു രീതികൾ വേറെയുമുണ്ട്. എന്നാൽ അടിഭാരമില്ലാത്ത പാതകൾക്ക് പ്രാരംഭ ചെലവുകൾ കൂടുതലാണ്. നിലവിലുള്ള പാതകൾ ഐത്തരം പാതകളാക്കണമെങ്കിൽ ഒരുപാടുകാലം ആ വഴിക്കുള്ള ഗതാഗതം നിറുത്തി വെയ്ക്കേണ്ടി വരും. ആയുഷ്കാല കാലത്തെ ചെലവു കുറവാണെങ്കിലും. വളരെ വേഗം കൂടിയ ഭാരം കൂടൂതൽ വഹിക്കേണ്ട പാതകളിലും സംരക്ഷണം ബുദ്ധിമുട്ടുള്ളിടത്തും( ഉദാഹരണം –ടണലുകൾ)കൂടുതൽ ബലം ആവശ്യമുള്ള ചെറിയ കൂട്ടി ചേർക്കലുകൾക്കും മാത്രമെ സാധാരണ ഉഅപയോഗിക്കുന്നുള്ളു.
17-ആം നൂറ്റാണ്ടിൽ ഖനികളിൽ ഉപയോഗിച്ചിരുന്ന മരപ്പാതകളിൽ തുടങ്ങിയ വികസനമാണ്.
പാത
[തിരുത്തുക]
പാളങ്ങളുടെ കൂട്ടി ചേർക്കലുകൾ
[തിരുത്തുക]നിശ്ചിത നീളത്തിലാണ് പാളങ്ങൾ ഉണ്ടാക്കുന്നത്. തുടർച്ചയായ പ്രതലം കിട്ടുന്നതിന് അവ തമ്മിൽ ഫിഷ് പ്ലേറ്റുകൾ എന്നറിയുന്ന ലോഹകഷണങ്ങൾ ഉപയൊഗിച്ച് ബോൾട്ട് ഇട്ട് മുറുക്കേണ്ടതുണ്ട്. ഇവയെ ജോയന്റഡ് പാതകൾ (jointed track)എന്നു പറയുന്നു. കൂടുതൽ വേഗത ആവശ്യമുള്ളിടത്ത് തുടർച്ചയായി ഉരുക്കി ചേർത്താണ് ഉപയോഗിക്കുന്നത്. ഇവയെ തുടർച്ചയായി ഉരുക്കി ചെർത്ത പാത (continuous welded rail-CWR)എന്നും പറയുന്നു.[2] .
CWR പാതകൾ ആ പ്രദേശത്തെ ഏറ്റവും കുറവും ഊഷ്മാവിന്റെയും ശരാശരി ഊഷ്മാവുള്ള ("rail neutral temperature"). സമയത്താണ് ഉറപ്പിക്കുന്നത്.
നീക്കാവുന്ന പാതകൾ
[തിരുത്തുക]ഒരു സ്ഥലത്തുനിന്ന്് മറ്റൊരിടത്തേക്ക് നീക്കേണ്ടി വരുംപ്പോഴാണ് ഇത്തരം പാതക്കൾ നിർമ്മിക്കുന്നത്. [3]
ചിത്രശാല
[തിരുത്തുക]-
Maintenance of way equipment in Italy
-
USA section gang (gandy dancers) responsible for maintenance of a particular section of railway. One man is holding a lining bar (gandy), while others are using rail tongs to position a rail. Photo 1917
-
Flange oilers lubricate wheel flanges to reduce rail wear in tight curves, Middelburg, Mpumalanga, South Africa
References
[തിരുത്തുക]- ↑ Carolyn Fitzpatrick (2008-07-24). "Heavy haul in the high north". Railway Gazette. Archived from the original on 2009-05-01. Retrieved 2008-08-10.
Premium steel rails will not be used, because the material has an increased potential to fracture at very low temperatures. Regular carbon steel is preferred, with a very high premium on the cleanliness of the steel. For this project, a low-alloy rail with standard strength and a Brinell hardness in the range of 300 would be most appropriate.
- ↑ C. P. Lonsdale (September 1999). "Thermite Rail Welding: History, Process Developments, Current Practices And Outlook For The 21st Century" (PDF). Proceedings of the AREMA 1999 Annual Conferences. The American Railway Engineering and Maintenance-of-Way Association. p. 2. Retrieved 2008-07-06.
- ↑ Narrow Gauge Down Under magazine, January 2010, p. 20.
Bibliography
[തിരുത്തുക]- Pike, J., (2001), Track, Sutton Publishing, ISBN 0-7509-2692-9
- Firuziaan, M. and Estorff, O., (2002), Simulation of the Dynamic Behavior of Bedding-Foundation-Soil in the Time Domain, Springer Verlag.
- Robinson, A M (2009). Fatigue in railway infrastructure. Woodhead Publishing Limited. ISBN 978-1-85573-740-2.
- Lewis, R (2009). Wheel/rail interface handbook. Woodhead Publishing Limited. ISBN 978-1-84569-412-8.
External links
[തിരുത്തുക]- Table of North American tee rail (flat bottom) sections Archived 2011-07-07 at the Wayback Machine.
- ThyssenKrupp handbook, Vignoles rail Archived 2011-07-19 at the Wayback Machine.
- ThyssenKrupp handbook, Light Vignoles rail Archived 2011-07-19 at the Wayback Machine.
- Track Details in photographs
- "Drawing of England Track Laying in Sections at 200 yards an hour" Popular Mechanics, December 1930
- Winchester, Clarence, ed. (1936), "The permanent way", Railway Wonders of the World, pp. 331–338 illustrated description of the construction and maintenance of the railway
- Railway technical Archived 2017-05-03 at the Wayback Machine.