തിരുമങ്കൈ ആഴ്വാർ
ദൃശ്യരൂപം
ഏറ്റവും അവസാനത്തെ ആഴ്വാർ ആയ നീലനിറത്താർ ചോഴനാട്ടിലെ തിരുക്കുരയലൂരിൽ ജനിച്ചു(898 ഏ.ഡി). കള്ളർ ജാതിയിയിൽപ്പെട്ട തിരുമങ്കൈ ചെറുപ്പകാലത്ത് ചോളസൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്നിയുടെ പ്രേരണയാലാണ് വൈഷ്ണവമതം സ്വീകരിച്ചതെന്നു പറയപ്പെടുന്നു. കേരളം സന്ദർശിച്ച ആഴ്വാർ തിരുമൂഴിക്കുളം ക്ഷേത്രത്തിൽ പതികം പാടുകയുണ്ടായി.രാഷ്ട്രകൂടൻ കൃഷ്ണൻ മൂന്നാമന്റെ സമകാലീനനാണ്.1361 പാട്ടുകൾ രചിച്ചിട്ടുണ്ട്.[1]
മറ്റുപേരുകൾ(ബിരുദങ്ങൾ)
[തിരുത്തുക]- അരുൾമാരി
- പരകാലൻ
- കവിപ്പെരുമാൾ
കൃതികൾ
[തിരുത്തുക]- തിരുനെടുത്തൊണ്ടകം
- ചിറിയ തിരുമടൽ
- തിരുവെഴുകൂറ്റിരുക്കൈ
- പെരിയ തിരുമടൽ
അവലംബം
[തിരുത്തുക]- ↑ പെരിയപുരാണം.(വിവർത്തനം) കേരള സാഹിത്യ അക്കാദമി.( 2006) പു.21-23