Jump to content

എറിക് ബന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക് ബന
2009 ട്രെബെക്ക ഫിലിം ഫെസ്റ്റിവലിൽ ബന
ജനനം
എറിക് ബനാഡിനൊവിച്ച്

(1968-08-09) 9 ഓഗസ്റ്റ് 1968  (56 വയസ്സ്)
മെൽബൺ, വിക്ടോറിയ, ഓസ്ട്രേലിയ
ദേശീയതഓസ്ട്രേലിയൻ
തൊഴിൽനടൻ, ഹാസ്യനടൻ
സജീവ കാലം1993–present
കുട്ടികൾ2

മാധ്യമം : ചലച്ചിത്രം, ടെലിവിഷൻ
വെബ്സൈറ്റ്e-bana.com

ഒരു ഓസ്ട്രേലിയൻ നടനും, ഹാസ്യ നടനുമാണ് എറിക് ബനാഡിനൊവിച്ച് എന്നറിയപ്പെടുന്ന എറിക് ബന (ജനനം: ആഗസ്റ്റ് 9, 1968). ഫുൾ ഫ്രന്റൽ എന്ന  സ്കെച്ച് കോമഡി സീരീസിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിച്ചു. 1997-ൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രം "ദി കാസ്റ്റിൽ " ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തു. ബയോഗ്രാഫിക്കൽ ക്രൈം ഫിലിം ആയ  ചോപ്പർ (2000) എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടി.വി പരിപാടികളുടെയും സിനിമകളുടെയും ഒരു പതിറ്റാണ്ടിനു ശേഷം  ബ്ലാക്ക് ഹോക്ക് ഡൗൺ (2001), സ്റ്റാൻ ലീയുടെ മാർവൽ കോമിക്സ് സിനിമയായ ഹൾക് (2003) എന്നീ ചിത്രങ്ങളിലെ പ്രകടനം ഹോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ട്രോയ് (2004) എന്ന ചിത്രത്തിൽ ഹെക്ടർ ആയും, സ്റ്റീവൻ സ്പിൽബർഗിന്റെ ചരിത്ര സിനിമയായ മ്യൂനിച്ച് (2005) ലെ പ്രധാന കഥാപാത്രമായും വേഷമിട്ടു. ചോപ്പർ, ഫുൾ ഫ്രോണ്ടൽ, റോമൂലസ്, മൈ ഫാദർ[1] എന്നിവയിലെ അഭിനയത്തിന് ഓസ്ട്രേലിയൻ ഉയർന്ന ടെലിവിഷൻ - സിനിമ അവാർഡുകളും ലഭിച്ചിട്ടുണ്ട്. റൊമാന്റിക് കോമഡി, നാടകങ്ങൾ, സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലറുകൾ തുടങ്ങി വിവിധ തരം ലോ - ബജറ്റ്, പ്രമുഖ സ്റ്റുഡിയോ ചിത്രങ്ങളിലും പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Eric Bana". Lauren Bergman Management. 2014. Archived from the original on 2007-08-28. Retrieved 10 June 2016.
"https://ml.wikipedia.org/w/index.php?title=എറിക്_ബന&oldid=4099043" എന്ന താളിൽനിന്ന് ശേഖരിച്ചത്