Jump to content

ഇലക്ട്രോൺ ദ്വാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഹീലിയം ആറ്റത്തിൽനിന്നും ഒരു ഇലക്ട്രോൺ പുറത്തുപോകുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. ഇത് ഹീലിയം ആറ്റത്തിന് ധനചാർജ്ജ്നൽകുന്നു.

ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും പരാമർശിക്കുന്ന ഒരു അവസ്ഥയാണ് ഇലക്ട്രോൺ ദ്വാരം. ഒരു സ്ഥലത്ത്, പ്രത്യേകിച്ച് ആറ്റത്തിൽ ഒരു ഇലക്ട്രോൺ ഇല്ലാതിരിക്കുന് അവസ്ഥയെ ഇലക്ട്രോൺ ദ്വാരം എന്ന് പറയാം. ഇത് ഒരു ധന ചാർജ്ജായി പരിഗണിക്കുന്നു. എന്നാൽ ഇത് പോസിട്രോണിൽ നിന്ന് വ്യത്യസ്തമാണ്. പോസിട്രോൺ പ്രതിദ്രവ്യത്തിലെ ഒരു യഥാർത്ഥ കണമാണ്.

ഒരു ഇലക്ട്രോൺ അതിന്റെ ഊർജ്ജനിലയിൽനിന്നും ഉന്നതമായ ഒരു ഊർജ്ജനിലയിലേക്ക് മാറുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. ഖരാവസ്ഥാ ഭൌതികത്തില്‍ ഇലക്ട്രോൺ ദ്വാരം എന്നത് ഒരു സ്ഥലത്ത് ഇലക്ട്രോൺ ഇല്ലാത്ത അവസ്ഥയാണ്.

അർദ്ധചാലക ക്രിസ്റ്റലുകളിൽ കൃത്രിമമായി ഇലക്ട്രോൺ ദ്വാരങ്ങൾ സൃഷ്ടിച്ച് അവയുടെ ചാലകതയെ നിയന്ത്രിക്കാൻ സാധിക്കും. അർദ്ധചാലകഉപകരണങ്ങളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണ് ഇത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇലക്ട്രോൺ_ദ്വാരം&oldid=2280973" എന്ന താളിൽനിന്ന് ശേഖരിച്ചത്