അപസൗരം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.
ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.
ഉപസൗരം
[തിരുത്തുക]ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).
ഉപഭൂ
[തിരുത്തുക]ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെയാണ് ഉപഭൂ (Perigee) എന്ന് വിളിക്കുന്നത്.ഉദാഹരണം സൂപ്പർ മൂൺ
അപഭൂ
[തിരുത്തുക]ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അകന്നുവരുന്ന സ്ഥാനത്തെയാണ് അപഭൂ (Apogee) എന്ന് വിളിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Apogee - Perigee Photographic Size Comparison
- Aphelion - Perihelion Photographic Size Comparison
- Aphelion - Perihelion Dates and Times
- അഫിലിയോൻ ലൂക്ക ലേഖനം - ഡോ.എൻ.ഷാജി