അനുരാധാപുര രാജ്യം
Kingdom of Anuradhapura අනුරාධපුර රාජධානිය | |||||||||
---|---|---|---|---|---|---|---|---|---|
377 BC–1017 | |||||||||
The flag used by Dutthagamani and subsequent rulers.[N 1] | |||||||||
അനുരാധപുര രാജ്യം മലയയുടെ പ്രിൻസിപ്പാലിറ്റി റുഹുനയുടെ പ്രിൻസിപ്പാലിറ്റി | |||||||||
തലസ്ഥാനം | Anuradhapura | ||||||||
പൊതുവായ ഭാഷകൾ | Sinhala | ||||||||
മതം | Buddhism | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 377 BC-367 BC | Pandukabhaya | ||||||||
• 982–1017 | Mahinda V | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 377 BC | ||||||||
• ഇല്ലാതായത് | 1017 | ||||||||
വിസ്തീർണ്ണം | |||||||||
65,610 കി.m2 (25,330 ച മൈ) | |||||||||
|
Historical states in present-day Sri Lanka |
---|
അനുരാധാപുര രാജ്യം(Sinhala: අනුරාධපුර රාජධානිය, Tamil:அனுராதபுர இராச்சியம்), ശ്രീലങ്കയിലെ ആ പേരിലുള്ള തലസ്ഥാനനഗരത്തിന്റെ പേരിൽ അറിയപ്പെടുന്നതും പ്രാചീനവുമായ ആദ്യം സ്ഥാപിതമായ രാജ്യം. 377 ബി സി ഇയിൽ പാണ്ടുകഭയ ആണ് ഈ രാജ്യം സ്ഥാപിച്ചത്. പല സ്വതന്ത്ര സ്ഥാനങ്ങളും ഈ രാജ്യത്തോടു ചേർന്നു. രാജ്യം ഛിന്നഭിന്നമായ അന്ത്യനാളിൽ മാറി. അനുരാധപുര കാലഘട്ടത്തിൽ ഈ രാജ്യത്തെ രാജാവ് അത്യുന്നത ഭരണകർത്താവായി നിലകൊണ്ടു. ബുദ്ധമതമാണ് ഈ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയത്. ഈ രാജ്യത്തിന്റെ സംസ്കാരത്തിലും നിയമങ്ങളിലും ഭരണരീതിയിലും വലിയ സ്വാധീനം ചെലുത്തി.[2] ദേവനാംപിയ ടിസ്സയുടെ കാലത്ത് സമൂഹവും സംസ്കാരവും വളരെയധികം വിപ്ലവാത്മകമായ മാറ്റത്തിനു വിധേയമായി. ബുദ്ധന്റെ ദന്താവശിഷ്ടം എത്തിയതോടെ, ഈ സാംസ്കാരികമാറ്റം കൂടുതൽ ശക്തമായി.
അനുരാധാപുര ഭരണകാലത്ത്, ദക്ഷിണേന്ത്യയിൽനിന്നുള്ള തുടരെത്തുടരെ ആക്രമണഭീഷണി നിലനിന്നു. ദുത്തഗമണി, വലഗംബ, ധത്തുസേന എന്നീ ഭരണകർത്താക്കളുടെ കാലത്ത്, ദക്ഷിണേന്ത്യൻ ആക്രമണം ഫലപ്രദമായി നേരിടാനും അതുവഴി തങ്ങളുടെ സ്വാധീനം നിലനിർത്താനും അവർക്കു കഴിഞ്ഞു. ഗജബാഹു പോലുള്ള രാജാക്കന്മാരുടെ ഭരണകാലത്ത്, ഇത്തരം ആക്രമണങ്ങൾ ഫലപ്രദമായി നേരിട്ടു. പാണ്ഡ്യൻ രാജാവിനെ സഹായിക്കാൻ തന്റെ സേനയെ അയയ്ക്കാൻ വരെ സേന 11 രാജാവ് തയ്യാറായി.
അവലംബം
[തിരുത്തുക]- ↑ "Sri Lanka's National Flag". The Sunday Times. 2008-02-03. Retrieved 2009-07-04.
- ↑ Buddhism was such an important factor in this period that Mendis (2000), p.196 asserts, "The island of Lanka belonged to the Buddha himself; it was like a treasury filled with the three gems".