അനുപം സൂദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anupam Sud
ജനനം
Anupam Sud

1944
അറിയപ്പെടുന്നത്artist, printmaker,

അനുപം സൂദ് ന്യൂഡൽഹിയിലെ പ്രാന്തപ്രദേശത്തെ മണ്ടി സമൂഹത്തിന്റെ ഇടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കലാകാരിയാണ്. അവർ ജനിച്ചത് പഞ്ചാബിലാണ് എങ്കിലും അവരുടെ യൗവനത്തിൽ ഏറിയപങ്കും ചെലവഴിച്ചത് മുൻ ബ്രിട്ടിഷ് വേനൽക്കാല തലസ്ഥാനമായ ഹിമാചൽപ്രദേശിലെ സിംലയിലാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും വന്ന അവർ വിവാഹത്തോടൊപ്പം തന്നെ ഒരു അക്കാദമിക ജീവിതവും കലയും തുടരുവാനുള്ള അവരുടെ തീരുമാനം അങ്ങേയറ്റം ധീരത നിറഞ്ഞതും അപൂർവ്വവുമായിരുന്നു. [1]

1962 മുതൽ 1967 വരെ ഡെൽഹിയിലെ കോളേജ് ഓഫ് ആർട്ടിലാണ് അവർ പഠിച്ചത്. ആ സമയത്തു തന്നെയായിരുന്നു സൊമനാഥ ഹോർ കോളേജിന്റെ പ്രിന്റ് മെയ്ക്കിം ഡിപ്പാർട്ട്മെന്റെ പുനരുജ്ജീവിപ്പിക്കുന്നത്. അനുപത്തിന്റെ അദ്ധ്യാപകനായിരുന്ന ജഗ്‌മോഹൻ ചോപ്ര ആരംഭിച്ച കോളേജിലെ ആർട്ടിസ്റ്റികളുടെ സംഘടനയായിരുന്ന ഗ്രൂപ്പ് 8 ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അനുപം. അത് ഇന്ത്യയിൽ പ്രിന്റ് മേയ്ക്കിങ്ങിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാൻ ശ്രമിച്ചു. [1]

അവരുടെ കലയിൽ പ്രത്യക്ഷമായ സാമൂഹികപ്രശ്നങ്ങൾ കാണാൻ കഴിയില്ല. അവരുടെ രൂപങ്ങൾ സ്വയം ആർജ്ജിച്ചെടിക്കുന്നവയും ആലോചനാമഗ്നങ്ങളുമാണ്. പ്രതീകാത്മകതയിലൂടെയും രൂപകങ്ങളിലൂടെയും സൂദ് സാമൂഹ്യപ്രസക്തങ്ങളായ വിഷയങ്ങളുമായി ഇടലെടുന്നു. ക്ഷമയും കൃത്യതയും ആവശ്യമുള്ള സിങ്ക് തകിടുകൾ മാധ്യമമായി ഉപയോഗിച്ചാണ് സൂദ് കൊത്തുപണികൾ നടത്തുന്നത്. [2]


The National Gallery of Modern Art, New Delhi, The Victoria and Albert Museum, London, The Peabody Museum, U.S.A., and the Glenbarra Art Museum, Japan [3]

എന്നിവയിൽ സൂദിന്റെ കലാവസ്തുക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Gayatri Sinha, Transgression in Print, Palette Art Gallery, 2007 ISBN 978-81-906029-0-7
  2. Amrita Jhaveri, A Guide to 101 Modern and Contemporary Indian Artists, 2005 ISBN 81-7508-423-5
  3. Geeti Sen (editor), Transgression in Print, Palette Art Gallery, 2007 ISBN 978-81-906029-0-7
"https://ml.wikipedia.org/w/index.php?title=അനുപം_സൂദ്&oldid=2428402" എന്ന താളിൽനിന്ന് ശേഖരിച്ചത്