യാഗൌപോക്പി ലോക്ചാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yagoupokpi Lokchao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പർപ്പിൾ സാഫിർ ഹെലിയോഫോറസ്
പർപ്പിൾ സാഫിർ ഹെലിയോഫോറസ്

മണിപ്പൂരിലെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് യാഗൌപോക്പി ലോക്ചാവോ. മണിപ്പൂരിലെ തിരിച്ചറിഞ്ഞ പ്രധാനപ്പെട്ട ഒമ്പതു പക്ഷിവാസ പ്രദേശങ്ങളിൽ (ഐ. ബി. എ.) ഒന്നാണ് ഈ വന്യജീവി സങ്കേതം. ഇംഫാലിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ചന്ദൽ ജില്ലയിലെ ഇന്തോ-മ്യാൻമർ അതിർത്തിയിലാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെ കിഴക്കൻ അതിർത്തിയും അന്താരാഷ്ട്ര അതിർത്തിയും മോറെ (en:Moreh) പട്ടണത്തോട് ചേർന്നാണു സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനമായ ബേർഡ് ലൈഫ് ഇന്റർനാഷണൽ, അവയുടെ ആവാസവ്യവസ്ഥയെയും അനുബന്ധ പക്ഷിമൃഗാദികളെയും ആശ്രയിച്ച് ഈ സാധ്യതയുള്ള പക്ഷി പ്രദേശങ്ങളെന്നു തിരിച്ചറിയുകയും, അതനുസരിച്ച് മണിപ്പൂരിലെ തിരിച്ചറിഞ്ഞ ഒമ്പത് പ്രധാന പക്ഷി പ്രദേശങ്ങളിൽ ഒന്നായി ഈ വന്യജീവി സങ്കേതം മാറി.[1] 1989 ൽ സ്ഥാപിതമായ ഈ വന്യജീവി സങ്കേതം 185 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്, നിരവധി ഇനം സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. [2]

അവലംബം[തിരുത്തുക]

  1. മണിപ്പൂരിലെ വന്യമൃഗസംരക്ഷണ കേന്ദ്രം
  2. "വന്യമൃഗ സംരക്ഷണ കേന്ദത്തെ കുറിച്ച്". Archived from the original on 2019-08-19. Retrieved 2019-08-19.
"https://ml.wikipedia.org/w/index.php?title=യാഗൌപോക്പി_ലോക്ചാവോ&oldid=3939122" എന്ന താളിൽനിന്ന് ശേഖരിച്ചത്