Jump to content

ഉപയോക്താവ്:Saji kumar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്ര X-റേ ടെലിസ്കോപ്[തിരുത്തുക]

ശാസ്ത്ര രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ഭാരതീയനായ അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞൻ സുബ്രമണ്യ ചന്ദ്ര ശേഖറിന്റെ സ്മരണക്ക് ചന്ദ്ര എന്ന ബഹിരാകാശ നിരീക്ഷണ സംവിധാനത്തിന് നാസ ആ പേരു നൽകിയത്. വിദൂരങ്ങളിൽ നിന്നും ഭൂമിയിലേക്ക് വരുന്ന തരംഗങ്ങൾക്ക് ഭൂമിയുടെ അന്തരീക്ഷത്തെ ഭേദിച്ചു കടന്നു വരാൻ കഴിയില്ല. അതിലൊന്നാണ് X-റേ തരംഗങ്ങളും. ബഹിരാകാശത്തു നിന്നും നിരവധി X-റെ തരംഗങ്ങൾ ഭൂമിയിലേക്ക് വരുന്നുണ്ട്. അവയെ തിരിച്ചറിഞ്ഞു പഠിക്കുവാൻ സാധിച്ചാൽ ഒരു പക്ഷെ പ്രപഞ്ചത്തിലെ വിശദീകരിക്കപ്പെടാത്ത പലതിനെ കുറിച്ചും മനസിലാക്കുവാൻ സാധിച്ചേക്കും. മില്യൺ കണക്കിന് പ്രകാശ വർഷങ്ങൾക്ക് അകലെ നിന്നു വരുന്ന X-റേ തരംഗങ്ങളെ കുറിച്ച് പഠിക്കുവാൻ വേണ്ടി 1999 ൽ വിക്ഷേപിച്ച ടെലിസ്കോപ് ലിങ്ക്ഡ് ബഹിരാകാശ നിരീക്ഷണ നിലയമാണ് 'ചന്ദ്ര X-റേ ടെലിസ്കോപ

ഹബിൾ പോലെയുള്ള ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളിൽ നിന്നും ചന്ദ്ര വ്യതാസപ്പെട്ടിരിക്കുന്നു.കാരണം ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളിൽ ഉപയോഗിച്ചിരിക്കുന്ന മിററുകൾക്ക് X-റേ തരംഗങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയില്ല. കാരണം X-റേ എന്നാൽ ഹൈ എനർജി ഫോട്ടോണുകളുടെ പ്രവാഹമാണ്. X റേ ക്കാൾ ഊർജം കുറഞ്ഞ അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് മുതലായ തരംഗങ്ങളെ നിരീക്ഷിക്കുവാനുള്ള സംവിധാനം മാത്രമാണ് ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളിൽ ഉള്ളത്. അതുകൊണ്ടാണ് X-റേ തരംഗങ്ങളെ നിരീക്ഷിക്കുവാൻ ഒരു പ്രതേക ബഹിരാകാശ ടെലിസ്കോപ് എന്ന ആശയവുമായി ശാസ്ത്രം മുന്നോട്ടു പോയത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Saji_kumar&oldid=2530870" എന്ന താളിൽനിന്ന് ശേഖരിച്ചത്