ഉപയോക്താവ്:Jjherbals
പേരുകേട്ടാൽത്തന്നെ ചൊറിയുന്ന ചെടിയായ നായ്ക്കുരണയെ പണം വർഷിക്കുന്ന വിളയാക്കിമാറ്റുകയാണ് കണ്ണൂരുകാരൻ ജോയി. കണ്ണൂർ ജില്ലയിലെ ഉളിക്കലിനടുത്ത് വയത്തൂരിലെ കുരിക്കലാം കാട്ടിൽ ജോയിയാണ് ആരും തൊടാൻ പേടിക്കുന്ന, തൊട്ടാൽ 'വിവര'മറിയുന്ന നായ്ക്കുരണയെ നട്ട് വളർത്തി വലുതാക്കി പൊടിച്ച് ആയുർവേദ വിധിപ്രകാരമുള്ള ഫുഡ് സപ്ലിമെന്റാക്കുന്നത്. സക്‌സസ് പ്ലസ് എന്നാണ് ഉത്പന്നത്തിന്റെ പേര്. സ്വദേശത്തും വിദേശത്തും ഇതിന് ഡിമാന്റേറെയാണ്. മറ്റ് പല കൃഷികളിലുമേർപ്പെട്ടിരിക്കുന്ന ജോയി അതില്ലാം നഷ്ടം വന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു വർഷം മുമ്പുവരെ വിപണിയിൽ നായ്ക്കരണപ്പൊടിക്ക് ലഭിക്കുന്ന ഉയർന്ന വിലയും അതിന്റെ ഫലസിദ്ധികളുടെ പ്രശസ്തിയും കേട്ടറിഞ്ഞാണ് ജോയി ഇതിലെത്തിയത്. പഴശ്ശി അണക്കെട്ടിന് സമീപമാണ് ഇദ്ദേഹത്തിന്റെ എട്ടേക്കർ കൃഷിയിടം. ഇവിടെനിന്ന് 30 കിലോമീറ്റർ അകലെയാണ് ജോയി താമസിക്കുന്നത്. എന്നാലും തന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന കൃഷി വിളകൾക്ക് യാതൊരുകാവലും ജോയി ഏർപ്പെടുത്തിയിട്ടില്ല. കാരണം തൊട്ടാൽ ചൊറിയുന്ന കാറ്റേറ്റാൽ നീറുന്ന നായ്ക്കരണ തൊടാൻ കള്ളന്മാർ വരില്ല എന്നതുതന്നെ. പ്രകൃതിയുടെ സ്വയം സംക്ഷണം വിളയ്ക്ക് ലഭിക്കുന്നു. ലോകത്ത് വേറൊരു കാർഷിക വിളയ്ക്കും കിട്ടാത്ത സംരക്ഷണം.JJHERBALS