ഉപയോക്താവ്:Abisadu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബുദാബിയിൽ ഒരു ആംഗലേയ കമ്പിനിയിൽ കഴിഞ്ഞ കുറച്ചു വർഷമായി ജോലി ചെയ്തു വരുന്ന ഞാൻ കേരളത്തിൽ തൃശൂർ ജില്ലയിലെ താത്രിക്കുട്ടിയുടെ ജന്മ സ്ഥലത്തിന്നടുത്ത് അഥവാ തളിയോടു ചേർന്ന് കൊറ്റുപുറം എന്നാ ഗ്രാമത്തിലാണ് ജനിച്ചത്. തളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വരവൂർ സർക്കാർ ഹൈസ്ക്കൂളിൽ എസ് എസ് എൽ സീ കഴിഞ്ഞു കോഴിക്കോട് നിന്നും അറബിക് കോഴ്സായ അഫ്സലുൽ ഉലമ പ്രിലിമിനറി പൂർത്തിയാക്കി. തുടർന്നു ചെറുതുരുത്തി കേരളാ കലാമണ്ടലത്തിന്നു അടുത്തായി സ്ഥിതിചെയ്യുന്ന അറബിക് കോളേജിൽ നിന്നും ഡിഗ്രീ ആദ്യ വര്ഷം പൂർത്തിയാക്കി അതിനു ശേഷം പെരിന്തൽമണ്ണ - തിരൂർക്കാട് ദേശത്തുള്ള കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള എ ഐ ടി സി കോളേജിൽ നിന്നും ഡിഗ്രീ പഠനം ഉന്നത മാർക്കോടെ പൂർത്തിയാക്കി. വായന അന്നും എന്നും ഒരു താല്പര്യം തന്നെ - ആദ്യമാദ്യം ഇവിടെ വായനക്ക് വേണ്ടിയും ചില സംശയങ്ങൾക്ക് വേണ്ടിയും വിക്കിയെ കണ്ടിരുന്ന ഞാൻ ഇതിൻറെ ഉന്നമാനതിന്നായി തന്നാൽ കഴിയുന്നത്‌ ചെയ്യുവാൻ താൽപര്യത്തോടെയാണ് ഈ പേജ് ഇവിടെ ആദ്യമായി ഉണ്ടാക്കുന്നത്. ഇത് തെറ്റിയ ഒരു നടപടിയെങ്കിൽ ഇതിലെ പ്രവർത്തകർക്ക് നിർദോഷം ഒഴിവാക്കാവുന്നതാണ്. അബിസാദു എന്ന എന്റെ യഥാർത്ഥ നാമം സാദിക്ക് അലി എന്നാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abisadu&oldid=1832449" എന്ന താളിൽനിന്ന് ശേഖരിച്ചത്